കുന്ദമംഗലം: 2015 ൽ കുന്ദമംഗലത്ത് മുസ്ലീം യൂത്ത് ലീഗ് നേതാവ് ഒ. സലീമിനെ പോലീസ് മർദ്ദിച്ച സംഭവം കേരള പോലീസ് ചീഫ് അന്വേഷിക്കും . പൊതു പ്രവർത്തകനായ ഹബീബ് കാരന്തൂർ മുഖ്യമന്ത്രി പിണറായി വിജയന് ഈ മെയിൽ വഴി നൽകിയ പരാതി യെ തുടർന്നാണ് നടപടി. മുഖ്യമന്ത്രിയുടെ ഓഫീസ് പരാതി രജിസ്റ്റർ ചെയ്യുകയും അടിയന്തിരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പോലീസ് ചീഫിനോട് ആവശ്യപെടുകയായിരുന്നു