കുന്ദമംഗലം : പന്തീർപാടം ടൌൺജ്യുമഅത്ത് പള്ളി – ഹയാത്തുൽ ഇസ്ലാം മദ്രസ്സ കമ്മിറ്റിയുടെ നേതൃത്വത്തിൽ മിലാദ് ഷരീഫും കുടുംബ സംഗമവും നടത്തി. ശംസുൽ ഉലമ ഇ.കെ. അബൂബക്കർ മുസ്ലിയാരുടെ കാർമികത്വത്തിൽ ആരംഭിച്ച ജ്യുമഅ അര നൂറ്റാണ്ട് പിന്നിടുന്ന സാഹചര്യത്തിലാണ് നബിദിനഘോഷത്തോടൊപ്പം കുടുംബ സംഗമം സംഘടിപ്പിച്ചതു. പാണക്കാട് സയ്യിദ് അബ്ദുറഷീദലി ശിഹാബ് തങ്ങൾ ഉൽഘാടനം നിർവ്വഹിച്ചു. ഖാലിദ് കിളിമുണ്ട അദ്ധ്യക്ഷം വഹിച്ചു. അഡ്വ: പി.പി. സാലിം സ്വാഗതം പറഞ്ഞു. സ്വാലിഹ് നിസാമി മുഖ്യപ്രഭാഷണം നടത്തി. അബ്ദുറസാക്ക് അശ് ഹരി, ശിഹാബുദ്ദീൻ മദനി, എ.കെ. ഹുസ്സയിൻഹാജി, എ.പി. അബ്ദുൽ ലത്തീഫ്, വി.മുഹമ്മദ് ഹാജി, ടി.പി. ഖാദർ ഹാജി, സി.കെ. സുബൈർ , എം.ബാബുമോൻ, എം. മുസ്തഫ, എം സലീം, വി അഹമ്മദ്, സി.കെ. അബ്ദുറഹിമാൻ, പി.പി.അസീസ്, കുഞ്ഞിവ, എം.വി. റഫീഖ്. കെ.സിദ്ധീഖ്, ടി. ഹനീഫ എന്നിവർ സംസാരിച്ചു.