കുന്ദമംഗലം : മുസ്ലീം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ഖാലിദ് കിളിമുണ്ട യുടെ പേരകുട്ടി ഫാത്തിമ നിദ ഇനി ഡോ: ഫാത്തിമ നിദ . സന്തോഷം പങ്ക് വെച്ച് കുടുംബവും നാട്ടുകാരും ഖാലിദ് കിളിമുണ്ട യുടെ മകൾ ആരിഫാബി ( ഫാബി)യുടേയും ഭർത്താവ് നടമ്മൽ പോയിൽ ജയഫറി (ജാബി)ൻ്റെയും ആഗ്രഹമായിരുന്നു മകളെ ഒരു ഡോക്ടറാക്കുക എന്നത്. മൂന്ന്പേരുടേയും കഠിനാദ്ധ്വാനം ഈ വിജയത്തിനു പിന്നിലുണ്ട്. തൃശൂർ അമല മെഡിക്കൽ കോളേജിൽ നിന്നും എം.ബി.ബി.എസ്സ് പരീക്ഷയിൽ ഉന്നത വിജയം നേടി, സേവന വീഥിയിലേക്കിറങ്ങുന്ന, ഡോക്ടർ ഫാത്തിമനിദക്ക് അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ ‘-അർപ്പി ക്കുകയാണ് കുടുംബവും നാട്ടുകാരും
