മാവൂർ: നവതി ആഘോഷിക്കുന്ന1935 ൽ രൂപീകൃതമായ പെരുവയൽ സെൻ്റ് സേവ്യേഴ്സ് യു പി സ്കൂളിൻ്റെ 90-ാം വാർഷികാഘോഷമായ ഇവാര 2K25ൻ്റെ പ്രചരണാർത്ഥമുള്ള വിളംബര ജാഥ സ്കൂളിലെ പൂർവ്വ വിദ്യാർഥിയായ അസി. കമ്മീഷണർ എ. ഉമേഷ് ഫ്ലാഗ് ഓഫ് ചെയ്തു. പെരുവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുബിത തൊട്ടാഞ്ചേരി അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ. സനൽ ലോറൻസ്, പഞ്ചായത്ത് അംഗങ്ങളായ വിനോദ് എളവന, ഉനൈസ് അരീക്കൽ, സീമ ഹരീഷ്, പി ടി എ പ്രസിഡന്റ് സി. എം. സദാശിവൻ, സ്വാഗതസംഘം ചെയർമാൻ പി. ജി. അനൂപ്, പ്രധാനധ്യാപകൻ ജിബിൻ ജോസഫ്, ഇ. സുരേന്ദ്രൻ, ഇ. കെ. നിധിഷ്, രവികുമാർ പനോളി, ദേവദാസ് എളവന, ഇ.എം. രജനി, സി.ടി. സുകുമാരൻ, വിനു എഡ്വേർഡ് , എൻ. ടി. ഹംസ,അബിത പട്ടോത്ത് എന്നിവർ നേതൃത്വം നൽകി. ശിങ്കാരിമേളം, നാസിക്ക് ഡോൾ, വിദ്യാർഥികളുടെ വിവിധ കലാരൂപങ്ങൾ, നിശ്ചല ദൃശ്യം എന്നിവ വിളംബരജാഥക്ക് മാറ്റ് കൂട്ടി. രാഷ്ട്രീയ സാംസ്ക്കാരിക സാമൂഹിക മേഖലയിലെ പ്രതിനിധികൾ, പൂർവ്വവിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, നാട്ടുകാർ, വിദ്യാർഥികൾ എന്നിവരും വിളംബര ജാഥയുടെ ഭാഗമായി .
