കുന്ദമംഗലം : കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കുന്ദമംഗലം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷക ദിനം ആചരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി പിടിഎ റഹീം MLA ഉദ്ഘാടനം ചെയ്തു.കൃഷി ഓഫീസർ ജെ ദീപ സ്വാഗതം പറഞ്ഞു ,ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിജി പുൽക്കുന്നുമ്മൽ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പ്രസിഡണ്ട് അരിയിൽ അലവി മുഖ്യ അതിഥിയായി തുടർന്ന് വിവിധ കാർഷിക മേഖലയിൽ കഴിവ് തെളിയിച്ച കർഷകരെ ആദരിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വിഅനിൽകുമാർ,ജില്ലാ പഞ്ചായത്ത് മെമ്പർമാരായ എം ധനീഷ് ലാൽ, സുധ കമ്പളത്ത്,സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ ഷിയോ ലാൽ,പ്രീതി യുസി, ഷബ്ന റഷീദ്, ചന്ദ്രൻ തിരുവലത്ത്,കൃഷി അസിസ്റ്റൻറ് ഡയറക്ടർ എം കെ ശ്രീവിദ്യ,പി ശിവദാസൻ നായർ ,ബാബു നെല്ലൂളി ,എം കെ മോഹൻദാസ്, സി വി സംജിത്ത് ,അരിയിൽ മൊയ്തീൻ ഹാജി, സുധീർ കുന്നമംഗലം ,രൂപേഷ് എം,പാലക്കൽ നജീബ്തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു
