
കുന്ദമംഗലം :കുന്ദമംഗലം , പെരുവയൽ പഞ്ചായത്ത് സ്വതന്ത്ര കർഷക സംഘം (SKS)
സംയുക്തമായി കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ കർഷക ദ്രോഹ നടപടികൾക്കെതിരെ
കുന്ദമംഗലം കൃഷി ഭവൻ ഓഫിസിന് മുമ്പിൽ ധർണ്ണ നടത്തി. കുന്ദമംഗലം പഞ്ചായത്ത് കർഷക സംഘം പ്രസിഡണ്ട് മുഹമ്മദ് മാസ്റ്റർ തടത്തിൽ അധ്യക്ഷത വഹിച്ചു. ധർണ്ണ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എൻ.പി. ഹംസ മാസ്റ്റർ ഉത്ഘാടനം ചെയ്തു.
മുസ്ലിം ലീശ് മണ്ഡലം ട്രഷറർ ഒ. ഹുസൈൻ , SKS മണ്ഡലം ജനറൽ സെക്രട്ടറി മുനീർ പി.കെ കുതിരാടം, മണ്ഡലം വൈ : പ്രസിഡണ്ട്
കരുപ്പാല അബ്ദുറഹിമാൻ, മണ്ഡലം ട്രഷറർ കാദർ ഹാജി പി.സി , മുളയത്ത് മുഹമ്മദ് ഹാജി, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് അരിയിൽ മൊയ്‌ദീൻ ഹാജി, ജനറൽ സെക്രട്ടറി എം ബാബുമോൻ, ട്രഷറർ സി. അബ്ദുൽ ഗഫൂർ, പി. അബുഹാജി തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു.
വന്യ ജീവി ശല്യത്തിന് ശാശ്വത പരിഹാരം കാണുക, കൃഷി നാശം സംഭവിച്ച കർഷകർക്ക് നൽകുന്ന നഷ്ട്ട പരിഹാര തുക കാലോചിതമായി വർധിപ്പിക്കുക, കർഷക പെൻഷൻ 10000 രൂപയായി വർധിപ്പിക്കുക, കർഷകരുടെ കടങ്ങൾ എഴുതി തള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള നിവേദനം കുന്ദമംഗലം കൃഷി ഓഫീസർക്ക് പ്രസിഡന്റ് മുഹമ്മദ് മാസ്റ്ററും ജനറൽ സെക്രെട്ടറി എൻ.കെ ഹകീം മാസ്റ്ററും ചേർന്ന് മണ്ഡലം നേതാക്കളുടെ സാന്നിധ്യത്തിൽ നൽകി
പഞ്ചായത്ത് സ്വതന്ത്ര കർഷക സംഘo ജനറൽ സെക്രട്ടറി എൻ.കെ. ഹകീം മാസ്റ്റർ സ്വാഗതവും പെരുവയൽ പഞ്ചായത്ത് സെക്രട്ടറി ആലി. കെ.ഒ
നന്ദിയും പറഞ്ഞു
