കുന്ദമംഗലം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂണിറ്റ് യൂത്ത് വിങ്ങിന്റെ ആഭിമുഖ്യത്തിൽ വ്യാപാര ദിനാഘോഷ പരിപാടികളുടെ മൂന്നാം ദിനത്തിൽ കുന്ദമംഗലം യൂണിറ്റിലെ വ്യാപാരികളുടെ മക്കളിൽ നിന്നും SSLC,+2 ഉന്നത വിജയം നേടിയ വിദ്യാർത്ഥി, വിദ്യാർത്ഥിനികളെ യും മറ്റു മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെയും, വ്യാപാര ഭവനിൽ വെച്ച് മോമെന്റൊയും ക്യാഷ് അവാർഡും നൽകി ആദരിച്ചു യൂത്ത് വിംഗ് പ്രസിഡന്റ് ജിനിലേഷിന്റെ അധ്യക്ഷതയിൽ ചേർന്ന അനുമോദന ചടങ്ങ് യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് ശംസുദ്ധീൻ എളേറ്റിൽ അവാർഡ് ദാനം നടത്തി ഉൽഘാടനം നിർവഹിച്ചു ജില്ലാ വൈസ് പ്രസിഡന്റ്‌എം ബാബുമോൻ മുഖ്യ പ്രഭാഷണം നടത്തി പി. ജയശങ്കർ യൂണിറ്റ് ജനറൽ സെക്രട്ടറി,എൻ . വിനോദ് കുമാർ യൂണിറ്റ് ട്രഷറർ, എം.പി മൂസ്സ, ടി.വി ഹാരിസ്, എം.കെ റഫീഖ്,നിമ്മി സജി, ആലീസ് നെൽസൺ,കെ.പി.അബ്ദുൽ നാസർ, ജയപ്രകാശ് പറക്കുന്നത്ത്,ഷഫീഖ്, ഷാഹിൻ എന്നിവർ സംസാരിച്ചു
