കുന്ദമംഗലം: വ്യാപാര ദിനാഘോഷത്തിൻ്റെ ഭാഗമായി കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് എം.ബാബു മോൻ ആനപ്പാറ ഹെൽത്ത് സെൻ്ററിലെ മെഡിക്കൽ ഓഫീസർ ഡോ. വി. അർച്ചനക്ക് മെഡിക്കൽ ഉപകരണങ്ങൾ നൽകി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ പി.ജയശങ്കർ അധ്യക്ഷത വഹിച്ചു. എം.പി മുസ, ടി.വി ഹാരിസ്, എം.കെ. റഫീഖ്, ടി.ജിനിലേഷ്, ആലീസ് നെൽസൺ, കെ.വി. ജസീല , നിമ്മി സജി, കെ.പി നാസർ, ഒ.പി. ഭാസ്കരൻ, ടി.കെ. രഞ്ജിത്ത് , കെ.ജയലക്ഷ്മി എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ എം.രഞ്ജിത്ത് സ്വാഗതവും എൻ. വിനോദ് കുമാർ നന്ദിയും പറഞ്ഞു.
