കുന്ദമംഗലം: കുന്ദമംഗലം, മടവൂർ ,കുരുവട്ടൂർ പഞ്ചായത്തുകളിൽ വ്യാപിച്ചു കിടക്കുന്ന പുരാതന തറവാടായ കണ്ണങ്ങര കുടുംബത്തിലെ, ഒൻപത് ബ്രാഞ്ചുകളിൽ നിന്നായി അഞ്ഞൂറോളം അംഗങ്ങൾ ഒത്തു ചേർന്നു. കണ്ണങ്ങര ഫാമിലി ട്രസ്റ്റ് സംഘടിപ്പിച്ച രണ്ടാമത് മെഗാ കുടുംബ സംഗമം നോർത്ത് വ്യൂ ഓഡിറ്റോറിയത്തിൽ അസി: പോലീസ് കമ്മീഷണർ (നോർത്ത് )എ.ഉമേഷ് ഉൽഘാടനം ചെയ്തു. പ്രസിഡണ്ട് കെ.സി.അബു അധ്യക്ഷം വഹിച്ചു. കുടുംബാംഗം കൂടിയായ ഹുസ്സയിൻ മടവൂർ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സിക്രട്ടറി കെ.സി മുഹമ്മദ് സ്വാഗതം പറഞ്ഞു.ഖാലിദ് കിളിമുണ്ട, ടി.പി. ഖാദർ, ഡോ: റഷീദ്, കെ.സി. പര്യയ്, കോഴിക്കോട് കോർപ്പറേഷൻ പ്രതിപക്ഷ നേതാവു് ശോഭിത , വി .ഷക്കീല ടീച്ചർ, ഖദീജ ടീച്ചർ , വി .ഉസ്സയിൻ ഹാജി, കെ.പി.കോയസ്സൻകുട്ടി, പി.സി.സഹീർ മാസ്റ്റർ, അഹമ്മദ് കുട്ടി മാസ്റ്റർ,കെ. റൈന സൈനുദ്ദീൻ, ഷാനിദ.കെ.സി, ഷനിജ കെ.സി. കെ.സി.ഷാനില, ഹഫ്സത്ത് ഷാജി, എൻ.കെ.നൌറിന ഷബീർ, ഷമീന റഷീദ്, ഷിംന .കെ.സി. ഷബാന ഇസ്മായിൽ, കെ.പി.ജിസ്ന പ്രസംഗിച്ചു.
