കുന്ദമംഗലം : വിദ്യാർത്ഥി കളെ കയറ്റി മാത്രം ബസ്സ് പോയാൽ മതിയെന്ന പോലീസ് നിർദ്ദേശം നിരസിച്ച് ബസ്സ് മുന്നോട്ട് എടുത്ത പ്പോൾ റോഡിൽ ബസ്സിൻ്റെ മുമ്പിൽ നിവർന്ന് കിടന്ന ഹോം ഗാർഡ് നാഗരാജ് താരമായി. വിദ്യാർത്ഥികളും നാട്ടുകാരും നിറുത്താതേ ഹർഷാവാരം മുയക്കുന്നതും കാണാമായി രുന്നു. ഇന്നു വൈകുന്നേരം 4-40 ഓടേ കോഴിക്കോട് കാരന്തൂർ മർക്കസി ൻ്റെ മുമ്പിൽ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന നിയ KL57AA 2475 സ്വാകാര്യ ബസ്സിൻ്റെ മുമ്പിലാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ട്രാഫിക്ക് പോലീസ് സ്റ്റേഷനിലെ ഹോംഗാർഡ് khg 409 നാഗരാജ് കിടന്ന് പ്രതിഷേധിച്ചത്. ഇവിടെ വിദ്യാർത്ഥിക ളെ കയറ്റാതേ പോകുന്ന തിനെതിരെ പരാതി ലഭിച്ചതിനാൽ ട്രാഫിക്ക് പോലീസ് നിരീക്ഷണം ഏർപുത്തിയിട്ട് ദിവസങ്ങളായി. ബസ്സ് ഡ്രൈ വർക്കെതിരെ കേസുക്കണ മെന്ന് വിദ്യാർത്ഥികളും നാട്ടുകാരും ആവശ്യപെട്ടു.
