മാവൂർ: എസ്പിസി 15-ാം വാർഷിക ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടത്തിയ സെറിമോണിയൽ പരേഡിൽ പങ്കെടുത്ത മാവൂർ ഗവ ഹയർസെക്കൻഡറി സ്കൂൾ സ്റ്റുഡൻ്റ് പൊലീസ് കെഡറ്റുകളെ പിടിഎ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ജില്ലയിൽ നിന്നും മാവൂർ ഹയർസെക്കൻഡറി സ്കൂൾ എസ്പിസി യൂണിറ്റാണ് തിരുവനന്തപുരത്തെ സെറിമോണിയൽ പരേഡിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്. മാവൂർ പൊലീസ് ഇൻസ്പെക്ടർ ആർ.ശിവകുമാർ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാന അധ്യാപകൻ പി.സുമേഷ് അധ്യക്ഷത വഹിച്ചു. എസ്പിസി അഡീഷനൽ നോഡൽ ഓഫിസർ സബ് ഇൻസ്പെക്ടർ പി.പി.ഷിബു. സ്കൂൾ പ്രിൻസിപ്പൽ എൻ.കെ.സലീം അൽത്താഫ്, ടി.എക്സ്.ജാക്സൺ, സി.കെ. സവിത, പി.കെ. രാജി, പൊലീസ് ഓഫിസർമാരായ ടി.പി.ബനിഷ, കെ. രഞ്ജിത്ത്, ഇ.രാംദാസ്, കെ.കൃഷ്ണവേണി എന്നിവർ പ്രസംഗിച്ചു.
