
കുന്ദമംഗലം : കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്ന് വീണ് രക്ഷാപ്രവർത്തനം വൈകി സ്‌ത്രീയുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജ് രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുന്ദമംഗലം അങ്ങാടിയിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് ഇ.പി. ഉമർ, സെക്രട്ടറി അൻഷാദ് മണക്കടവ്, ട്രഷറർ ടി.പി. ഷാഹുൽ ഹമീദ്, വൈസ് പ്രസിഡന്റ് എം.എ. സുമയ്യ, ഇ. അമീൻ, അഷ്‌റഫ് വെള്ളിപറമ്പ്, കെ.കെ. അബ്ദുൽ ഹമീദ്, എം.പി. അഫ്‌സൽ, അനീസ് കുറ്റിക്കാട്ടൂർ, ഷമീർ ചെറൂപ്പ, ഫർസാന, സ്വാലിഹ തുടങ്ങിയവർ നേതൃത്വം നൽകി.
ഫോട്ടോ : ആരോഗ്യ മന്ത്രി വീണ ജോർജിന്റെ രാജി ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ കുന്ദമംഗലത്ത് നടന്ന പ്രതിഷേധ പ്രകടനം.
