
കുന്ദമംഗലം: മുറിയനാൽ Jio bp petrol pumpഅഞ്ചാം വാർഷിക പരിപാടി സംഘടിപ്പിച്ചു. Jio bp ഏരിയ മാനേജർ അഭിജിത്ത് ചടങ്ങിൽ മുഖ്യ അതിഥി ആയി. പ്രസ്തുത പരിപാടിയിൽ ഓട്ടോ തൊഴിലാളികൾ, നിർമാണ തൊഴിലാളികൾ, ഡ്രൈവർമാർ എന്നിവരെ ആദരിച്ചു. കൂടാതെ Jio bp യുടെ good service entry ആയ എ പി ലത്തീഫ്, ബിനീഷ്, നജീം, കൃഷ്ണൻ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി സാഹിബ് ചടങ്ങ് ഉൽഘാടനം ചെയ്തു. മാനേജിങ് ഡയറക്ടർ കെ.അസ്സയിൻ ഹാജി അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ഡയറക്ടർ കെ. മൊയ്‌ദീൻ സ്വാഗതവും, ഖാലിദ് കിളിമുണ്ട, എ പി മൂസ കുട്ടി ഹാജി, ടി. പി നിധീഷ്,എ. പി സഫിയ, കെ ആലി ഹാജി , പി നജീബ്, ജസ്‌ലി എന്നിവർ ആശംസകളും അറീച്ചു.
