കുന്ദമംഗലം: ദലിദ് പിന്നോക്ക ഐക്യത്തിന് മുസ്ലീം ലീഗിന്റെ പങ്ക് നിസ്തുലമെന്ന് മുസ്ലീം ലീഗ് അഖിലേന്ത്യ സിക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ എം.പി പറഞ്ഞു പന്തീർപാടം മുസ്ലീം ലീഗ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇ.ടി.ലീഗിന്റെ നിലപാടുകൾ മനസ്സിലാക്കി കേരളത്തിനകത്തും പുറത്തും ദലിദ് പിന്നോക്ക വിഭാഗങ്ങൾ കൂട്ടത്തോടെ ലീഗിലേക്ക് കടന്നു വരുന്ന കാഴ്ചയാണന്നും അദ്ദേഹം പറഞ്ഞു മണ്ഡം ലീഗ് ജന: സിക്രട്ടറി ഖാലിദ് കിളിമുണ്ട, അദ്ധ്യക്ഷത വഹിച്ചു.നവാസ് പാലേരി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ലീഗ് സിക്രട്ടറി കെ.എ.ഖാദർ മാസ്റ്റർ, യു.സി.രാമൻ, ഷറഫുന്നീസ ടീച്ചർ, ഒ.ഉസ്സയിൻ, എ.പി.സഫിയ, ടി.കെ.സീനത്ത്, എം.ബാബുമോൻ, ഒ.സലീ, പത്മിനിരാമൻ, പി.ഖൗലത്ത്, യു സി ബുഷ്‌റ, സി.അബ്ദുൽ ഗഫൂർ, കൃഷ്ണൻകുട്ടി ,ഷമീന വെള്ളറക്കാട്ട് , ടി.കെ.സൗദ, ആസിഫ റഷീദ്, ശീബ പുൽക്കുന്നുമ്മൽ, എ.കെ.ആയിഷ സംസാരിച്ചു.