ഹബിബ് കാരന്തൂർ
കുന്ദമംഗലം : അങ്ങാടിയിലും പരിസരപ്രദേശങ്ങളിലും തെരുവ് നായയുടെ ശല്യം രൂക്ഷമായതിനെ തുടർന്ന് ഇതിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്
കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി.കുന്ദമംഗലം മുക്കം റോഡിൽ ഒട്ടേറെ നായ്ക്കൾ ദിവസവും തമ്പടിക്കുന്നതിനാൽ രാവിലെ ഇതു വഴി പല ആവശ്യങ്ങൾക്കായി അങ്ങാടിയിൽ എത്തുന്നവർ ഉൾപ്പെടെയുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയും
ബസ് സ്റ്റാൻഡിൽ സമീപം തമ്പടിക്കുന്ന നായ്ക്കൾ ബസ് കയറാൻ എത്തുന്ന യാത്രക്കാർക്കുനേരെ ചാടി കടിക്കാൻ ശ്രമിക്കുന്നതും പ്രയാസം സൃഷ്ടി ക്കുന്നത് പതിവാണ്.കാൽനടയാത്രക്കാർക്കും സ്കൂൾ വിദ്യാർത്ഥികൾക്കും നടന്നു പോകാൻ പറ്റാത്ത
അവസ്ഥയാണ് കുന്ദമംഗലം അങ്ങാടിയിൽ ഉള്ളതെന്നും ഇത് പൊതുജനങ്ങളെ ബാധിക്കുന്ന പ്രശ്നം ആയതിനാൽ അടിയന്തരമായി പരിഹാരം കാണണമെന്നും അല്ലാത്തപക്ഷം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന്
പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ പരാതിയിൽ നേതാക്കൾ ചൂണ്ടിക്കാട്ടി . മുസ്ലീം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി എം. ബാബു മോൻ ട്രഷറർ സി അബ്ദുൽ ഗഫൂർ, സെക്രട്ടറി ശിഹാബ് പാലക്കൽ, പഞ്ചായത്ത് മെമ്പർമാരായ കെ. കെ സി നൗഷാദ്, പി കൗലത്ത്, ഫാത്തിമ ജെസ്‌ലിൻ തുടങ്ങിയവർ സംബന്ധിച്ചു
