മാവൂർ: മാവൂർ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളുടെ നേത്രത്വത്തിൽ മലാപറമ്പ് വാട്ടർ അതോററ്റി ഓഫിസിന് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.
പഞ്ചായത്തിലെ 70 ഓളം റോഡുകൾ ജലജീവൻ മിഷൻ പദ്ധതിയുടെ കുടിവെള്ള പൈപ്പ് ലൈൻ കൊണ്ട് പോകുന്നതിന് വെട്ടി പൊളിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും റോഡുകൾ.
നവീകരണ പ്രവർത്തി ചെയ്യാത്തതിലും , ഗുണദോക്താക്കൾക്ക് കുടിവെള്ള കണഷൻ നൽകുന്ന പ്രവർത്തി നിർത്തിവെച്ചതിലും, കാലപഴക്കം ചെന്ന പൈപ്പുകൾ പൊട്ടി കുടിവെള്ളം പാഴായി പോകുന്നതിലും, സെക്ഷൻ വാൾവുകൾ സ്ഥാപിക്കാത്തതിലും പ്രതിഷേധിച്ചാണ് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ സമരത്തിനിറങ്ങിയത്.
മാവൂർ ഗ്രാമപഞ്ചായത്തിലെ പനങ്ങോട് പി.എച്ച് .ഇ.ഡി റോഡ്, പൈപ്പ് ലൈൻ ‘ തെങ്ങിലക്കടവ് റോഡ്, വൈത്തലക്കുന്ന് റോഡ് ഉൾപ്പെടെയുള്ള മിക്ക റോഡുകളുടെയും
അവസ്ഥ ഏറെ പരിതാപകരമാണ്.
മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് കെ. എ ഖാദർ മാസ്റ്റർ പ്രതിഷേധ സമരം ഉൽഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ്. പ്രസിഡൻ്റ് ഫാത്തിമ്മ ഉണിക്കൂർ സ്വാഗതവും, പഞ്ചായത്ത് പ്രസിഡൻ്റ് വളപ്പിൽ അബ്ദുൾ റസാഖ് അധ്യക്ഷനായി
കോഴിക്കോട് ജില്ല കോൺഗ്രസ്സ് പ്രസിഡൻ്റ് അഡ്വാ: പ്രവീൺ കുമാർ മുഖ്യ പ്രഭാഷണം നടത്തി.
ബ്ലോക്ക് ഡിവിഷൻ മെമ്പർ മൈമൂന കടുക്കാഞ്ചേരി, ടി. ടി. അബ്ദുൾ ഖാദർ, കെ. എം. അപ്പുക്കുഞ്ഞൻ, കെ. ഇ ഇസ്മായിൽ മാസ്റ്റർ, വിനോദ്, വി. എസ് രഞ്ജിത്ത്, എൻ. പി. അഹമ്മദ്, കെ. ഉസ്മാൻ, എന്നിവർ സംസാരിച്ചു.
ടി. രജിത്ത്, പുലപ്പാടി ഉമ്മർ മാസ്റ്റർ, രജിത സത്യൻ, ജയശ്രീ ദിവ്യപ്രകാശ്, ഗീത മണി, ശ്രീജ ആറ്റഞ്ചേരി എന്നിവർ സമരത്തിന് നേത്രത്വം നൽകി.
മാവൂർ ഗ്രാമ പഞ്ചായത്ത് അംഗം കെ. ഉണ്ണികൃഷ്ണൻ നന്ദി പറഞ്ഞു.
