യു എസ് എസ് സ്കോളർഷിപ്പ് :
മർകസ് ഗേൾസ് ഹൈസ്കൂളിന് തിളക്കമാർന്ന വിജയം.
കാരന്തൂർ : യു എസ് എസ് സ്കോളർഷിപ്പ് പരീക്ഷയിൽ
മർകസ് ഗേൾസ് ഹൈസ്കൂളിന് തിളക്കമാർന്ന വിജയം.
മർക്കസ് ഗേൾസ് ഹൈസ്കൂളിൽ നിന്ന് യുഎസ്എസ് സ്കോളർഷിപ്പ് പരീക്ഷ എഴുതിയ
26 പേർ സ്കോളർഷിപ്പിന് അർഹരായി.
തൊണ്ണൂറിൽ 89 മാർക്ക് നേടി
ഗിഫ്‌റ്റഡ് കാറ്റഗറിയിൽ പെട്ട
ഫാത്തിമ റഷാ പി പി
സംസ്ഥാനതലത്തിൽ
രണ്ടാം റാങ്കിന് അർഹയായി.
സ്കൂൾ കോൺഫറൻസ് ഹാളിൽ നടന്ന അനുമോദന സംഗമം മർകസ് ഗേൾസ് ഹൈസ്കൂൾ
ഹെഡ്മാസ്റ്റർ നിയാസ് ചോല ഉദ്ഘാടനം ചെയ്തു.
പി ടി എ വൈസ് പ്രസിഡൻറ് മുഹമ്മദ് ഷാജി അധ്യക്ഷത
വഹിച്ചു. മുൻ ഹെഡ്മിസ്ട്രസ് ആയിഷ ബീവി മുഖ്യാതിഥിയായി.
യു എസ് എസ്
കൺവീനർ ഷമീറ ടി, ഷബീന കെ , എ പി സഫിയുറഹ്മാൻ സംസാരിച്ചു.