കുന്ദമംഗലം: കാരന്തൂർ നയാര പെട്രോൾ പമ്പിലും , ഹോണ്ട , TVS ഷോറൂമു കളിലും ഇന്ന് പുലർച്ചേ മോഷണ ശ്രമം . നയാര പെട്രോൾ പമ്പിൽ ഓഫീസ് ഡോർ തുറന്ന് അകത്ത് കയറിയ മോഷ്ടാവ് തിങ്കളാഴ്ച അടയ്ക്കു മ്പോൾ ഉണ്ടായിരുന്ന ഇരുപതി നായിരം രൂപയോളം വരുന്ന തുകയും ടാബും കവർന്ന തായി ജീവനക്കാർ പറഞ്ഞു. TVS ഷോറുമിൽ മോഷ്ടാക്കൾ എത്തിയ വിവരം സെക്യൂരിറ്റി അറിഞ്ഞതോടെ സ്ഥലം വിട്ട മോഷ്ടാക്കൾ ഹോണ്ട ഷോറൂമി ൻ്റ പൂട്ട് പൊളിക്കാൻശ്ര മം നടത്തിയ നിലയിലും മാണ്. കുന്ദമംഗലം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിവരടയാള വിദഗ്ദർ ഉടൻ സ്ഥലത്തെത്തി പരിശോധന നടപടി പൂർത്തിയാലേ പെട്രോൾ പമ്പ് തുറക്കുകയു ള്ളൂ . ഇപ്പോൾ അടച്ചിട്ടിരിക്കയാണ്
