കുന്ദമംഗലം : മുസ്ലീം ലീഗ് സംസ്ഥാന സിക്രട്ടറിയും ദളിത് ലീഗിൻ്റ സംസ്ഥാന അധ്യക്ഷനുമായ യുസി രാമൻ XMLA യുടെ മകൾ ഡോക്ടർ ഐശ്വര്യ ക്ക് അഭിനന്ദന പ്രവാഹം . വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ നിന്നും ഐശ്വര്യ ആർ BVSc & AH കോഴ്സ് വിജയകരമായി പൂർത്തിയാക്കിയത്. വിവരം അറിഞ്ഞ് നാട്ടുകാരും ബന്ധുക്കളും പാർട്ടി പ്രവർത്തകരും നേതാക്കളും വീട്ടിലെത്തി അഭിനന്ദനം അറിയിച്ചു.
വെറ്ററിനറി ഡോക്ടർ എന്ന നിലയ്ക്ക് മുന്നോട്ടുള്ള പ്രയാണത്തിൽ എല്ലാവരുടെയും പ്രാർത്ഥന കൂടെ ഉണ്ടാവണമെന്ന് ഐശ്വര്യ പറഞ്ഞു
