ഹബീബ് കാരന്തൂർ
കുന്ദമംഗലം:. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് 2025 -26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്കിന്റെ കീഴിൽ കമ്മ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. വിമൻസ് സ്റ്റഡീസ്, സോഷ്യൽ വർക്ക്, ജെൻഡർ സ്റ്റഡീസ് സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ റെഗുലർ കോഴ്സിൽ ബിരുദാനന്തര ബിരുദം ഉള്ളവരും 36 വയസ്സ് കഴിയാത്തവരും ആയവർ ബയോഡാറ്റ യോഗ്യത സർട്ടിഫിക്കറ്റ് (ഒറിജിനലും പകർപ്പും) സഹിതം 07-05-2025 രാവിലെ 11 മണിക്ക് കൂടിക്കാഴ്ചയ്ക്ക് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 7 9 9 4 1 8 5 7 7 5 നമ്പറിൽ ബന്ധപ്പെടുക