ഹബീബ് കാരന്തൂർ
കുന്ദമംഗലം : നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ്സ് കടയിലേയ്ക്ക് ഇടിച്ചു കയറി അപകടം.ഇന്ന് (ചൊവ്വ)പുലർച്ചെ നാല് മണിയോടെയാണ് അപകടം.MyG ക്ക് മുൻവശമുള്ള കെട്ടിടത്തിലേക്കാണ് ബസ്സ് ഇടിച്ചു കയറിയത്.ഇടിയുടെ ആഘാതത്തിൽ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ലഞ്ച് ഹൗസിന്റെ മുൻ ഭാഗം പൂർണ്ണമായും തകർന്നു.തൊടൂപുഴയിൽ നിന്ന് വയനാട്ടിലേക്ക് യാത്രക്കാരുമായി പോകുന്ന ടൂറിസ്റ്റ് ബസ്സ് ആണ് അപകടത്തിൽ പെട്ടത്.അപകടത്തിൽ ഹൈ ടെൻഷൻ ലൈൻ ഇലക്ട്രിക് പോസ്റ്റ് തകർന്നു.അതിരാവിലെ ആയതുകൊണ്ടും,കടകൾ തുറക്കാത്തതിനാലും വലിയ അപകടമാണ് വഴിമാറിയത്.ഇലക്ട്രിസിറ്റി
ജീവനക്കാരും,പോലീസും അപകടസ്ഥലത്തെത്തി.കഴിഞ്ഞ ദിവസം തുറന്ന ലഞ്ച് ഹൗസിന് വലിയ നഷ്ടമാണ് കണക്കാക്കുന്നു.അപകട കാരണം ഡ്രൈവർ ഉറങ്ങി പോയതാണന്ന് പറയപ്പെടുന്നു