കുന്ദമംഗലം : ചെറിയ പെരുന്നാൾ ദിനത്തിൽ കാരന്തൂരിലെ Mec7 ഹെൽത്ത് ക്ലബിലെ അംഗങ്ങൾ ക്ക് മലബാർ മിൽമ സൗജന്യമായി പാലട പായസ പായ്ക്കറ്റുകൾ , മിൽമ ഫ്രൂട്ടി , മിൽമ കുടിവെള്ള ബോട്ടൽ വിതരണം ചെയ്തു. കാരന്തൂരിലെ മലബാർ മിൽമ ഫ്രാഞ്ചസി അശ്‌റഫ് കുറ്റിക്കാട്ടിൽ മിൽമയുടെ ചെറിയ പെരുനാൾ സന്ദേശം കൈമാറി. ചടങ്ങിൽ വി.പി. മെഹബൂബ് ഡ്രേഫുട്ട്സ് പോക്കറ്റും പി.കെ. അശ്‌റഫ് രണ്ട് വീതം നാടൻ കോഴിമുട പുഴുങ്ങിയതും അംഗങ്ങൾക്ക് നൽകി. സിനി ആർട്ടിസ്റ്റ് വിജയൻ കാരന്തൂർ , സജീന്ദ്രൻ നേതൃത്വം നൽകി. കോ- ഓഡിനേറ്റർ ഹബീബ് കാരന്തൂർ നന്ദി പറഞ്ഞു
