കുറ്റിക്കാട്ടൂർ: മുസ്ലിം ലീഗ് പൈങ്ങോട്ടുപുറം വെസ്റ്റ് ശിഹാബ് തങ്ങൾ ചാരിറ്റബിൾ സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇഫ്താർ മീറ്റ് മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി മൊയ്തീൻ കോയ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ എം എ റഷീദ് അധ്യക്ഷത വഹിച്ചു. സി . എച്ച് സെൻറർ പ്രസിഡണ്ട് കെ പി കോയ, മുസ്ലിംലീഗ് നിയോജകമണ്ഡലം ട്രഷറർ ഒ. ഹുസൈൻ, പഞ്ചായത്ത് മുസ്ലീംലീഗ് പ്രസിഡണ്ട് അരിയിൽ മൊയ്തീൻ ഹാജി, ജന:സെക്രട്ടറി എം.ബാബുമോൻ, കെ ബഷീർ മാസ്റ്റർ, കെ സക്കീർ, കെപി സൈഫുദ്ദീൻ, ജികെ ഉബൈദ്, ഫൈസൽ അരീപ്പുറം, അരിപ്പുറത്ത് സമീറ, ഇ എം സുബൈദ , ജിജിത്ത് കുമാർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി കെ പി അബ്ബാസ് സ്വാഗതവും എൻ എം അൽത്താഫ് അഹമ്മദ് നന്ദിയും പറഞ്ഞു. നൂറുകണക്കിന് ആളുകൾ പങ്കെടുത്ത ഇഫ്താർ മീറ്റ് വിവിധ തുറകളിലുള്ള വ്യക്തികളുടെ സംഗമം ആയി മാറി. എംവി അബൂബക്കർ ഹാജിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിക്ക് സി ഉസ്മാൻ,തലക്കുഴി മുഹമ്മദ്,സി പി ശിഹാബ്, എം എ റാസിക്, പി കെ നൗഷാദ്,ഇഎം കബീർ, സലാം എ,ഷംസുദ്ദീൻ കെ പി,ജുറൈജ്, എം എ ഷമീർ,എം എ സലീം, ടി റഫീഖ്,മുഹ്സിൻ ടി കെ എന്നിവർ നേതൃത്വം നൽകി.
