കുന്ദമംഗലം: പതിമംഗലം അൽ ജൗഹർ പബ്ലിക് സ്കൂളിൽ ലോകപ്രശസ്ത ഭൗമശാസ്ത്രജ്ഞനായ വലിയ മണ്ണത്താൾ റിയോ ഹംസയെ ആദരിച്ചു. പി ടി എ പ്രസിഡണ്ട് റിയാസ് അഹമ്മദിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഹാജറ സി.വി സ്വാഗതം പറഞ്ഞു. സ്കൂൾ മാനേജർ എ.ടി അഹമ്മദ് കുട്ടി പൊന്നാട അണിയിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ ഷബ്ന റഷീദ്, കെ.സി പരീക്കുട്ടി, കെ പി ഖാലിദ്, മുസ്തഫ കെ. സി, അബ്ദുൽ ബഷീർ, റാഹിന,ശഹ്‌ല ഷിംന, ടി.കോയ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വൈസ് പ്രിൻസിപ്പൽ ഹസീന ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.
