കുന്ദമംഗലം: ആമസോൺ നദിക്ക് അന്തർവാഹിനി നദി ലോകത്തിന് കണ്ടെത്തി നൽകിയ ലോക പ്രശ സ്തനായ ശാസ്ത്രജ്ഞൻ കോഴിക്കോട് പതിമംഗലം സ്വദേശി ഡോ : റിയോ ഹംസക്ക് ജന്മനാട്ടിൽ പൗരാവലി സ്വീകരണം നൽകി. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്‌റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ശബ്ന റഷീദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തോട്ടത്തിൽ കോയ ഉപഹാര സമർപ്പണം നടത്തി. അഹമ്മദ് കുട്ടി , യു. മാമു ഹാജി , നിഖിൽ , കെ.സിരാജൻ , മമ്മൂട്ടി , അബൂബക്കർ സംസാരിച്ചു
