കുന്ദമംഗലം :സൗഹൃദ റസിഡൻസ് അസോസിയേഷൻ നിയമ ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു. കുന്ദമംഗലം പോലീസ് ഇൻസ്പെക്ടർ എസ് കിരൺ ഉദ്ഘാടനം ചെയ്തു. എംഡിഎം പോലുള്ള രാസ ലഹരി വസ്തുക്കളുടെ വ്യാപനം വർധിച്ചു വരികയാണെന്നും രക്ഷിതാക്കൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും എസ് കിരൺ പറഞ്ഞു.
റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് ഇപി അൻവർ സാദത്ത് അധ്യക്ഷത വഹിച്ചു , വൈസ് പ്രസിഡണ്ട് കേണൽ തോമസ്, ജോ.സെക്രട്ടറി അബ്ദുസമദ് എന്നിവർ സംസാരിച്ചു.സെക്രട്ടറി പുഷ്പാംഗതൻ സ്വാഗതവും ട്രഷറർ കെ ഷീബ നന്ദിയും പറഞ്ഞു.
