കുന്ദമംഗലം;തൊഴിൽ നികുതി വർദ്ധനവിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. കെ വി വി ഇ എസ് ജില്ലാ വൈസ് പ്രസിഡണ്ട് എം ബാബുമോൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് ട്രഷറർ എൻ വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. കെ പി അബ്ദുൽ നാസർ, സലീം കാരന്തൂർ ,അലവികാരന്തൂർ, സുനിൽ കണ്ണോറ, ടി ജിനിലേഷ്, എം പി മൂസ, എം കെ റഫീഖ് , ടി വി ഹാരിസ്, നിമ്മി സജി, കെ സജീവ്, ആലീസ് നെൽസൺ,കെ അബ്ദുൽ അസീസ്,ഒ പി ഭാസ്കരൻ ,സുഷമ കാരന്തൂർ എന്നിവർ സംസാരിച്ചു.
