കുന്ദമംഗലം: സംസ്ഥാന ഹജ്ജ് കമ്മറ്റിയുടെ രണ്ടാംഘ ട്ട സാങ്കേതിക പഠനക്ലാസ് നാളെ [ 12-02- 2025 ] രാവിലെ 8-30 ന് പന്തീർപാടം പണ്ടാര പറമ്പ് നോർത്ത് വ്യൂ ഓഡി റ്റേറിയത്തിൽ നടക്കും. എലത്തൂർ – കുന്ദമംഗലം നിയോജക മണ്ഡലത്തിൽ നിന്നും 2025ലെ ഹജ്ജിന് തിരഞ്ഞെടുക്കപെട്ട ഹാജിമാർക്കാണ് ക്ലാസ് ഏർപെടുത്തിയത് . 400 ഓളം ഹാജിമാർ പങ്കെടുക്കും. സംഘാടന സമിതി യോഗം ചേർന്ന് ഒരുക്കങ്ങൾ വിലയിരുത്തി . എലത്തൂർ മണ്ഡലം ഹജ്ജ് ട്രെയിനിംഗ് ഓർഗനൈസർ ഇബ്രാഹിം മാസ്റ്റർ , നോർത്ത് വ്യൂ ഓഡിറ്റോറിയം ഡയറക്ടർ ഖാലിദ് കിളിമുണ്ട , ഹജ്ജ് ട്രെയിനർ മാരായ ഹഖീം മാസ്റ്റർ , ഹബീബ് കാരന്തൂർ , ജലീൽ ചെറുവറ്റ , ടി.വി. അബ്ദുറ ഹിമാൻ , അസീസ് , റിയാസ് മാസ്റ്റർ , മുസ്തഫ പണ്ടാരപറമ്പ് , റഹ്മത്തുള്ള എന്നിവർ സംബന്ധിച്ചു.
