കുന്ദമംഗലം : കൈകൾ കൊണ്ട് വിസ്മയം തീർക്കുന്ന അബികുട്ടൻശ്രദ്ധേയ നാകുന്നു . കാരന്തൂർ പുളിക്കൽ അജിത് കുമാർ ഷൈജ ദമ്പതികളുടെ മൂത്ത മകൻ അഭിഷേക് തന്റെ കരങ്ങൾ കൊണ്ട് വിസ്മയങ്ങൾ തീർക്കുകയാണ് അബി നിർമ്മിച്ച രൂപങ്ങൾ കാണുന്നവർക്ക് ഏറെ കൗതുകം തോന്നുമെങ്കിലും മുഖത്ത് എപ്പോഴും നിറ പുഞ്ചിരിയുള്ള ഈ മുഖത്തിന് വലിയ ഭാവമാറ്റങ്ങളൊന്നും ഇല്ല അപ്പോഴും മറുപടി നിറ പുഞ്ചിരി മാത്രം മൂന്ന് മാസം വ്രതം എടുത്താണ് ശബരിമല അയ്യപ്പന്റെ തിരു സന്നിധാനവും അതിനോടാനുബന്ധിച്ചുള്ള പതിനെട്ടാൻ പടിയുo ഉൾപ്പടെ ഉള്ളവ വളരെ മനോഹരമായി പേപ്പർ കൊണ്ട് നിർമിച്ചിരിക്കുന്നത് ഇത് കൂടാതെ നിരവതി വിത്യസ്തങ്ങളായ ഉപകരണങ്ങളും ജീവികളെയും നിർമിച്ചിട്ടുണ്ട് കാഴ്ചയിൽ ജീവൻ തുടിക്കുന്നവയെ വെല്ലുന്ന രീതിയിലാണ് ഇവ നിർമ്മിച്ചിട്ടുള്ളത് ആരുടേയും സഹായമോ, പഠനമോ ഈ വിഷയത്തിൽ ലഭിച്ചിട്ടില്ല SSLC ക്ക് പഠിക്കുന്ന സമയത്താണ് ഇത്തരം കഴ് വുകൾ മകനുണ്ടെന്ന് മാതാപിതാക്കൾ തിരിച്ചറിയുന്നത് ഇവരുടെ പിന്തുണയോടെ മൂന്ന് വർഷത്തിനിടയ്ക്ക് അബി എന്ന ഈ കൊച്ചു മിടുക്കൻ കണ്ണിനും മനസ്സിനും കുളിർമ നൽകുന്ന നിരവധി രൂപങ്ങൾ നിർമ്മിച്ചിട്ടുണ്ട് ഈ കഴ് വുകൾ പുറം ലോകം അറിയുന്നതിന് തീരെ താൽപ്പര്യം ഇല്ലാത്ത വ്യാക്തി കൂടിയാണ് അത് കൊണ്ട് തന്നെയാണ് ഇത് പുറം ലോകം അറിയാതെ പോയതും അയാൽവാസികളുടെയും കുടുംബത്തിന്റെയും നിരന്തരമായ സമ്മർദ്ദം കൊണ്ടാണ് ഒടുവിൽ സമ്മതം മൂളിയത് ഒഴിവ് സമയങ്ങളിൽ ഓരോ രൂപങ്ങൾ നിർമ്മിക്കുമ്പോഴും രൂപങ്ങൾക്ക് നൽകേണ്ട എല്ലാ ബഹുമാനവും ആദരവുകളും നൽകിയാണ് ഇവ നിർമ്മിക്കുന്നത് എന്നുള്ളതും അബിയെ വ്യത്യസ്തനാക്കുന്നു
