കോട്ടാംപറമ്പ : ഐക്യം, അതിജീവനം, അഭിമാനം എന്ന മുദ്രാവാഖ്യത്തിൽ കോട്ടാംപറമ്പ ശാഖ സമ്മേളനം സംഘടിപ്പിക്കുകയും പുതിയ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.
പ്രസ്തുത സമ്മേളനത്തിൽ വെച്ച് നമ്മിൽ നിന്നും വിട പറഞ്ഞുപോയ മുസ്ലിം ലീഗ് നേതാവ് MC ബഷീർ മാസ്റ്ററുടെ നാമത്തിൽ “BASHEER MASTER Memorial Cell ” എന്ന പുതിയ പദ്ധതിക്ക് രൂപം നൽകുകയും ലോഗോ പ്രകാശനം നടത്തുകയും ചെയ്തു.

ശാഖ സമ്മേളനത്തിൽ യൂത്ത് ലീഗ് നോർത്ത് മണ്ഡലം സെക്രെട്ടറി ഫിറോസ് കോട്ടാംപറമ്പ അധ്യക്ഷത വഹിച്ചു.സമ്മേളന ഉദ്ഘാടനവും ലോഗോ പ്രകാശനവും CH സെന്റർ പ്രസിഡന്റ് KP കോയ സാഹിബ് നിർവഹിച്ചു. യൂത്ത് ലീഗ് തിരുവമ്പാടി മണ്ഡലം ട്രഷറർ നിസാം കാരശ്ശേരി മുഖ്യപ്രഭാഷണം നിർവഹിച്ചു.
പാവപ്പെട്ട രോഗികൾക്ക് ആവശ്യമായ കട്ടിൽ, വീൽ ചെയർ,എയർബെഡ്, വാക്കർ തുടങ്ങിയ ആവശ്യ സാധനങ്ങൾ സാമാഹരിച്ച് രോഗികൾക്ക് വിതരണം നടത്തുന്ന പദ്ധതിയാണ് “ബഷീർ മാസ്റ്റർ മെമ്മോറിയൽ സെൽ ” ലൂടെ കമ്മിറ്റി ഭാരവാഹികൾ ഉദ്ദേശിക്കുന്നത് എന്ന് മെമ്മോറിയൽ സെൽ ചെയർമാൻ മനാഫ് KK പറഞ്ഞു.
നേരിട്ട് എത്താൻ കഴിയാത്തതിനാൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രെട്ടറി പി കെ ഫിറോസ് ഓൺലൈനായി ആശംസകൾ അറിയിച്ചു. മാമുക്കോയ മാസ്റ്റർ, മേഖല മുസ്ലിം ലീഗ് സെക്രെട്ടറി ഷജീർ മുണ്ടിക്കൽ താഴം, ശാഖ പ്രസിഡന്റ് അബ്ദുള്ള കോട്ടാംപറമ്പ,msf സ്റ്റേറ്റ് വിംഗ് കൺവീനർ സാബിത് മായനാട്, ശാഖ സെക്രെട്ടറി ഹാരിസ് വെളുത്തേടത്ത്, മേഖല യൂത്ത് ലീഗ് പ്രസിഡന്റ് മുസ്തഫ മുണ്ടിക്കൽ താഴം , ശിഹാബ് KP,ജദീർ, ഫിറോസ് മഞ്ഞങ്ങര തുടങ്ങിയവർ സംസാരിച്ചു.
റഷീദ് മഞ്ഞാങ്ങര സ്വാഗതവും കെ കെ ഹസ്സൻ കോയ നന്ദിയും പറഞ്ഞു.
