
കുന്ദമംഗലം : സാമൂഹ്യ – സാംസ്കാരിക പ്രവർത്തനരംഗത്തെ നിറഞ്ഞ സാന്നിധ്യവും പത്രപ്രവർത്തകനുമായിരുന്ന പരേതനായ നെല്ലിക്കോട് രതീഷിന്റെ സ്മരണാർത്ഥം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പൊയ്യയിൽ നിർമ്മിച്ച സാംസ്കാരിക നിലയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം എം ധനീഷ് ലാൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ നിഷ പുത്തൻപുരക്കൽ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽകുന്നുമ്മൽ, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷബ്നാ റഷീദ് .ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചന്ദ്രൻ തിരുവല്ലത്ത് .ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സജിത ഷാജി, ലീനാവാസുദേവൻ, എം ധർമരത്നൻ കൂടാതെ ശിവാനന്ദൻ. കെ ഷിജു, ജനാർദ്ദനൻ, കളരിക്കണ്ടി എൻ കേളൻ നെല്ലിക്കോട്ട് , , പി രാജേന്ദ്രൻ ,എം കെ ദിനേശൻ എന്നിവർ സംസാരിച്ചു. സാംസ്കാരിക നിലയത്തിന്റെ പ്രവർത്തി കരമായി തൃപ്തികരമായി പൂർത്തീകരിച്ച കുന്നമംഗലം അസിസ്റ്റൻറ് എൻജിനീയർ റൂബി കോൺട്രാക്ടർ നിഷാദ് മേച്ചേരി എന്നിവരെ ചടങ്ങിൽ ആദരിച്ചു..
