കുന്ദമംഗലം : കേരള മാപ്പിള കലാ അക്കാദമി യുടെ നാൽപ്പതാം വാർഷികം 2025 ഏപ്രിൽ 12 ന് പന്തീർപാടം ഗോൾഡൻ പാലസിൽ നടത്തുമെന്നും അതിൻ്റെ ഭാഗമായിജനുവരി 26 ന് ദേശഭക്തി ഗാന മത്സരം( കരോക്ക ) സംഘടിപ്പി ക്കുമെന്നും ഭാരവാഹി കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു . സംസ്ഥാന സ്കൂൾ കലോത്സവ വേദി വിധി നിർണയത്തിന് കേരള മാപ്പിള കലാ അക്കാദമി ചെയർമാൻ സി.കെ. ആലിക്കുട്ടി അടക്കമുള്ള വരെ വിദ്യഭ്യാസ വകുപ്പ് തഴയുന്നതിൽ പ്രതിഷേധം രേഖപ്പെടു ത്താനും ഇതിനെതിരെ ലോകായുക്തയെ സമീപിക്കു മെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളന ത്തിൽ സി.കെ. ആലിക്കുട്ടി , യുനുസ് അലി കൽപ്പള്ളി , അജിത ആനന്ദ് , അബ്ദു ചെറുപ്പ , അഖിൽ ആനന്ദ് തുടങ്ങിയവർ പങ്കെടുത്തു . ദേശഭക്തി ഗാന മത്സര ത്തിൽ പങ്കെടുക്കൻ താൽപ്പര്യ മുള്ളവർ 8281 675 915 നമ്പറിൽ വിളിക്കണം
