കുന്ദമംഗലം : ” അന്തിപ്പച്ച ” പദ്ധതി റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ കുന്ദമംഗലത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ റഹീം എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ഗവാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലിജി പുൽകുന്നുമ്മൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് മൈമൂന കടുക്കാഞ്ചേരി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എൻ അബൂബക്കർ, എൻ ശിയോലാല്, ജില്ലാ പഞ്ചായത്ത് മെമ്പർ എം ധനീഷ്ലാൽ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഷബ്ന റഷീദ്, യു.സി പ്രീതി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ.കെ.സി നൗഷാദ്, കെ സുരേഷ് ബാബു, എം ധർമ്മരത്നൻ, എം.എം സുധീഷ് കുമാർ, എം ബാബുമോൻ, ടി.പി സുരേഷ്, കെ ഭരതൻ മാസ്റ്റർ, അബ്ദുല്ല മാതോലത്ത്, കേളൻ നെല്ലിക്കോട്ട്, എ.പി ഭക്തോത്തമൻ എന്നിവർ സംസാരിച്ചു. മത്സ്യഫെഡ് ബോർഡ് മെമ്പർ വി.കെ മോഹൻദാസ് സ്വാഗതവും ജില്ലാ മാനേജർ ഇ മനോജ് നന്ദിയും പറഞ്ഞു.

