കുന്ദമംഗലം : ചെത്തുകടവിലുള്ള കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൻ്റെ വികസനം അട്ടിമറിച്ച് യുവാക്കളെയും, കായിക താരങ്ങളെയും, ഗ്രാമ പഞ്ചായത്ത് വഞ്ചിച്ചു എന്നാരോപിച്ച് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കുന്ദമംഗലം പഴയ സ്റ്റാ ൻ്റെ സമീപം ഏകദിന ഉപവാസം നടത്തി.എം കെ രാഘവൻ എം പി ഉദ്ഘാടനം ചെയ്തു. സി പി രമേശൻ അധ്യക്ഷത വഹിച്ചു.എം എം വി ജയകുമാർ, .അബ്ദുറഹിമാൻ ഇടക്കു നി, വിനോദ് പടനിലം എം ധനീഷ് ലാൽ, സി വി സംജിത്ത്, എം പി അശോകൻ, ബാബു നെല്ലൂ ളി, ടി കെ ഹിതേഷ് കുമാർ, എ ഹരിദാസൻ, പി ഗിരീഷൻ.ജിജിത്ത് പൈങ്ങോട്ടുപുറം, കെ അരുൺലാൽ, ബൈജു, ഷൈജ വളപ്പിൽ പ്രസംഗിച്ചു
