
കുന്ദമംഗലം : പഞ്ചായത്ത് ഏഴാം വാർഡ് വനിതാ ലീഗ് മെഗാ കുടുംബ സംഗമം “പ്രതീക്ഷ 2025” ശ്രദ്ധേയമായി. പന്തീർ പാടം സെഞ്ച്വറി ഹാളിൽ നടന്ന കുടുംബ സംഗമം ദേശീയ വനിതാ ലീഗ് ജനറൽ സിക്രട്ടറി അഡ്വ: നൂർബീന റഷീദ് ഉൽഘാടനം ചെയ്തു – സ്വാഗതസംഘം ചെയർപേഴ്സൺ എ.പി. സഫിയ അദ്ധ്യക്ഷം വഹിച്ചു. സംസ്ഥാന വനിതാ ലീഗ് സിക്രട്ടറി സറീന ഹസീബ് മുഖ്യപ്രഭാഷണം നടത്തി. നിസാം കാരശ്ശേരി ക്ലാസ്സെടുത്തു. ഖാലിദ് കിളി മുണ്ട, എം.ബാബുമോൻ, സി.പി. ശിഹാബ്, സുഹൈല തയ്യിൽ, മുഹസിന മുനവ്വർ , പി.ജസ്ന ,വി.പി. അബൂബക്കർ,ഷമീം മൂന്നുകണ്ടത്തിൽ, റിയാസ്, നജീബ് പാലക്കൽ, ഫാത്തിമ ജസ്ലി, ഷഹർബാൻഗഫൂർ, ടി.കെ. സൗദ, ,ശംസാത പ്രസംഗിച്ചു. എ.സി. ആയിഷാബി , നസീബ സി.കെ. സുലൈഹ പി.പി. സാബിറ , എന്നിവർ നേതൃത്വം നൽകി. വനിതകൾക്കായി സംഘടിപ്പിച്ച മൈലാഞ്ചി മൽസരത്തിലും, കൈപ്പുണ്യ മത്സരത്തിലും വിജയികളായവർക്ക് അഡ്വ :നൂർബീന റഷീദ് സമ്മാനദാനം നടത്തി.