കുന്ദമംഗലം : ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡിൽ താങ്ങായി നിന്നവർക്ക് തണലേകാം എന്ന ലക്ഷ്യത്തോടെ വയോജന സൗഹൃദസംഗമം നടത്തി. കിരൺ എസ് (ഇൻസ്‌പെക്ടർ ഓഫ് പോലീസ് കുന്ദമംഗലം ) ഉത്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി കൗലത്ത് അധ്യക്ഷത വഹിച്ചു. വയോജനങ്ങൾ നിയമം അവർക്ക്നൽകുന്ന പരിരക്ഷയെ കുറിച്ചും അവകാശങ്ങളെ കുറിച്ചും ബോധവാന്മാരല്ല എന്നുള്ളതാണ് അവർ നേരിടുന്ന വലിയൊരു പ്രശ്നം എന്നും സമൂഹത്തിൽ അവരെ കുറിച്ചുള്ള നിയമങ്ങൾ പാലിക്കപെടുന്നുണ്ടോ എന്ന് പൊതുപ്രവർത്തകരും ജനപ്രതിനിധികളും പരിശോധനക്ക് വിധേയമാക്കേണ്ടതാണെന്നും Cl പറഞ്ഞു.അൽക്ക രാജു (IMHANS കോഴിക്കോട് )ക്ലാസ്സ് എടുത്തു.ഗ്രാമ പഞ്ചായത്തംഗം നജീബ് പാലക്കൽ,വയോജന കമ്മിറ്റി ചെയർമാൻ സദാനന്ദൻ. കെ, അമീൻ.MK, ഷിജു മുപ്രമ്മൽ,ഒ വേലായുധൻ, കൃഷ്ണമ്മ ടീച്ചർ, അസീസ് ടി പി, ഐ മുഹമ്മദ് കോയ അബിന ശ്രീനിവാസ്, സരസടീച്ചർ എന്നിവർ സംസാരിച്ചു. വയോജന കമ്മിറ്റി കൺവീനർ സജീവൻ ടി സ്വാഗതവും ബേബി പി ജെ നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടി കൾ നടത്തി.
