കുന്ദമംഗലം : കാരന്തൂർ വ്യാപാരി വ്യവസായി എകോപന സമിതി നേതാവും വിവിധ മേഖലകളിൽ പ്രവർത്തനം കാഴ്ചവെച്ച ഇടക്കുനി അബ്ദുൽ റസാഖ് (കോയ ഇടക്കുനി ) അനുസ്മരണ സമിതി രൂപീകരിച്ചു. കാരന്തൂർ :വ്യപാരി വ്യവസായി ഏകോപന സമിതി ജില്ലാ എക്സിക്യൂട്ടിവ് അംഗം, കാരന്തൂർ യുനിറ്റ് പ്രസിഡന്റ്, മേഖലാ കൺവീനർ, എം എസ്സ് എസ്സ് കാരന്തൂർ യുനിറ്റ് പ്രസിഡന്റ്, കാരന്തൂർ മഹല്ല് ജമാഅത്ത് വൈസ് പ്രസിഡന്റ്, എസ്. വൈ. എസ് കാരന്തൂർ യുനിറ്റ് വൈസ് പ്രസിഡന്റ്, കേരള കോൺഗ്രസ്റ്റ് ജോസഫ് വിഭാഗംകുന്ദമംഗലം നിയോജകമണ്ഡലം ജന: സെക്രട്ടറി എന്നീ നിലകളിൽ കാരന്തൂരിലെ രാഷ്ടിയ സാമുഹ്യ മത സംസ്കാരിക രംഗത്ത് സജീവ സാനിധ്യമായിരുന്ന ഇടക്കുനി അബ്ദുൾ റസാഖ് (കോയ ഇടക്കുനി ) 25 മത് ചരമ വർഷികം വിപുലമായി ആചരിക്കുന്നതിന് വേണ്ടി കാരന്തുരി ൽ ചേർന്ന ജന പ്രതി നിധി കളുടെയും രുഷ്ട്രീയ സാമൂഹിക മത സാംസ്‌കാരിക പ്രവർത്തകരുടെ യോഗം തീരുമാനിച്ചു. ജനുവരി 19 ന് ഞായർ വൈകിട്ട് 3 മണിക്ക് എം കെ രാഘവൻ എം പി അനുസ്മരണ സമ്മേളനം ഉൽഘടനം ചെയ്യും. അഡ്വ.പി ടി എ റഹിം എം എൽ എ മുഖ്യാതിഥിയവും. രാഷ്ട്രീയ മത സംസ്കാരിക രംഗത്തെ പ്രമുഖർ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കും സംഘാടക യോഗത്തിൽ പി കോയ മാസ്റ്റർ ആദ്യക്ഷത വഹിച്ചു സി യൂസഫ്,ഗ്രാമ പഞ്ചായത്ത് മെമ്പർ മാരായ ഷൈജ വളപ്പിൽ . സി.എം ഷാജി, കാരന്തൂർ സഹകരണ ബാങ്ക് പ്രസിഡന്റ് കെ കെ സുകുമാരൻ,വിവിധ സംഘടന നേതാക്കൾ എന്നിവർ സംസാരിച്ചു. ദിനേഷ് കാരന്തൂർ സ്വാഗതവും നസ്‌ലി സുഹൈൽ ഇടക്കുനി നന്ദിയും പറഞ്ഞു.അനുസ്മരണ സമിതി ഭാരവാഹികളായി പി കോയ മാസ്റ്റർ (ചെയർമാൻ )ദിനേശ് കാരന്തുർ (ജനറൽ കൺവീനർ ) സി യൂസഫ് (ട്രഷറർ )മാക്കിൽസലിം(കോർഡിനേറ്റർ )എന്നിവരെ തെരഞ്ഞെടുത്തു.
