
കുന്ദമംഗലം : മതവിശ്വാസത്തെ ഹനിക്കുന്ന കുടുംബശ്രീ സത്യപ്രതിജ്ഞക്കെതിരെ കുന്ദമംഗലം പഞ്ചായത്ത് വനിതാലീഗ് സി.ഡി. എസ് ഓഫീസ് ധർണ്ണ നടത്തി..പഞ്ചായത്ത് മുസ്ലിം ലീഗ് ജനസെക്രട്ടറി എം. ബാബുമോൻ ധർണ്ണ ഉൽഘടനം ചെയ്തു.. ജില്ലാ മിഷൻ നടപ്പിലാക്കുന്ന ജെന്റർ ക്യാമ്പയിന്റെ ഭാഗമായി ലിംഗസമത്വവും,തുല്യ അവകാശവും ആണിനും പെണ്ണിനും ഒരുപോലെ നൽകുമെന്ന സത്യപ്രതിജ്ഞ വിശ്വാസആചാരങ്ങൾക്ക് എതിരെയുള്ള വെല്ലുവിളിയാണെന്നും, കേന്ദ്ര കേരള സർക്കാരുകളുടെ ന്യൂനപക്ഷ സമുദായത്തിനെതിരെയുള്ള കടുത്ത വിരോധമാണ് ഇത്തരം സത്യപ്രതിജ്ഞയിലൂടെ വെളിവാകുന്നത് എന്നും, ഉൽഘടനപ്രസംഗത്തിൽ ബാബുമോൻ പറഞ്ഞു.. പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡന്റ് ടി. കെ. സൗദ അധ്യക്ഷ വഹിച്ച ചടങ്ങിൽ വനിതാലീഗ് കുന്ദമംഗലം മണ്ഡലം ജനസെക്രട്ടറി പി.കൗലത്ത്, പഞ്ചായത്ത് വനിതാ ലീഗ് ഭാരവാഹികളായ , മിന്നത്ത്, ഉമൈറ, ശ്രീബ, എന്നിവരും,യൂത്ത് ലീഗ് സെക്രട്ടറി കെ കെ. ഷമീൽ,വാർഡ് വനിതാ ലീഗിന്റെ ഭാരവാഹികളും പങ്കെടുത്തു. ഫാത്തിമ ജസ്‌ലിൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഷംഷാദ നന്ദി അറിയിച്ചു