കുന്ദമംഗലം : വില്ലേജ് ഓഫീസിൽ നിന്ന് വിദ്യാര്ഥികൾക്കും പൊതുജനങ്ങൾക്കും ലഭിക്കേണ്ട രേഖകൾക്ക് കാലതാമസം വരുത്തുന്ന സംസ്ഥാനസർക്കാറിന്റെയും വില്ലേജ് ഓഫീസ് അധികാരികളുടെയും തെറ്റായ നയങ്ങൾ തിരുത്തണമെന്നാവശ്യപെട്ട് കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി വില്ലേജ് ഓഫീസ് ധർണ്ണ സംഘടിപ്പിച്ചു . എൻപി ഹംസ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. സാമ്പത്തിക പ്രയാസം അനുഭവി ക്കുന്നവർ ബാങ്കുകളിൽനിന്നും ലോൺ ശരിയാക്കുന്ന തിനും വിദ്യാർത്ഥികൾപഠനാവശ്യ ത്തിനും വിവിധ അപേക്ഷ യുമായി എത്തുമ്പോൾ വൈകിക്കുന്ന നടപടി തിരുത്താത്ത പക്ഷം മുസ്ലീം ലീഗ് ശക്തമായ സമരത്തിന് നേതൃത്വം നൽകുമെന്ന് ഹംസ മാസ്റ്റർ പറഞ്ഞു . യുസി മൊയ്തീൻകോയ അദ്ദ്യക്ഷത വഹിച്ചു എം ബാബുമോൻ, ഒ ഉസ്സയിൻ, ബ്ലോക്ക് പ്രസിഡണ്ട് അരിയിൽ അലവി, പി അബുഹാജി , സിപി ശിഹാബ് , ശിഹാബ് റഹ്മാൻ, കെകെസി നൗഷാദ് , ടികെ സീനത്ത് , സിദ്ദീഖ് തെക്കയിൽ , കെകെ ഷമീൽ , ഐ മുഹമ്മദ് കോയ , ഷാജി പുൽക്കുന്നുമ്മൽ, എൻഎം യൂസഫ് , മുഹമ്മദ് മാസ്റ്റർ , അൻഫാസ് കാരന്തൂർ , ഫാത്തിമ ജസ്ലി , ഷമീറ അരീപുറം, നജീബ് പാലക്കൽ , കാദർഹാജി എന്നിവർ സംസാരിച്ചു സി അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു