
കുന്ദമംഗലം : കോഴിക്കോട് കോർപ്പറേഷൻ ഭാഗത്തുള്ള ഹോട്ടലുകൾഹോസ്റ്റലുകൾ ലോഡ്ജുകൾ മറ്റു സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നൊക്കെയുള്ള കക്കൂസ് മാലിന്യങ്ങളും മറ്റു മാലിന്യങ്ങളും പഞ്ചായത്തിന്റെ പരിധിയിൽപ്പെട്ട തോടുകളിലും ജലാശയങ്ങളിലേക്കും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിലും മറ്റും രാത്രിയുടെ മറവിൽ ഒളിച്ചു കടത്തി കൊണ്ടുവന്നജലാശയങ്ങൾ മലിനമാക്കുകയും അതുവഴി പൊതുജനങ്ങൾക്ക് പകർച്ചവ്യാധി വരുത്തി ഉപദ്രവം വരുത്തുന്നടാങ്കർ ലോറിയും രണ്ട് പേരേയും കുന്ദമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു. മാലിന്യം തള്ളുന്ന ആളുകളെ കണ്ടെത്തുന്നതിനായി പോലീസുംപഞ്ചായത്ത് റസിഡൻസ് അസോസിയേഷൻ എന്നിവരുടെ നേതൃത്വത്തിൽ രാത്രികാല പെട്രോളിങ്നടത്തിവന്നിരുന്നതിനിടയി ലാണ് ഇവർ പോലീസ് വലയിലാകുന്നത് .
പോലീസിനെയും നാട്ടുകാരെയും കണ്ണുവെട്ടിച്ച് രാത്രിയുടെ മറവിൽ ഇത്തരം കുറ്റകൃത്യങ്ങൾ നടത്തുന്നവരെ കണ്ടെത്തുന്നതിനായി കുന്ദമംഗലം പോലീസ് ഇടപെടൽ പോര എന്നു പരക്കേ പരാതി ഉയർന്ന തിനിടെ ഇന്നലെ പുലർച്ചെ 3 30 മണിയോടെ കുന്ദമംഗലം ഭാഗത്ത് നിക്ഷേപിക്കാൻ വന്ന മാലിന്യ വാഹനം പോലീസ് പിന്തുടർന്ന് മാലിന്യം കേറ്റിയ ടാങ്കർ വാഹനം മനത്താനത്ത് താഴം എന്ന സ്ഥലത്ത് ഓവുചാലിലേക്ക് നീക്കുന്നതിനിടെ പോലീസ് പ്രതികളെയും വാഹനവും പിടികൂടിയത്കുറച്ച് ആശ്വാസമായി
പ്രതികളുടെ പേരിൽ കുന്നമംഗലം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തുഅന്വേഷണം നടത്തി വരുന്നു
അബ്ദുൽ മനാഫ് കെ വയസ്സ് ( 38) ട/ഠ മുസ്തഫ മേലെ ഇടക്കാട്ടിൽ കുന്നത്തു മുട്ട വീട് ഫറോക്ക് പോസ്റ്റ്
മുഹമ്മദ് അജ്മൽ കെ പി ( 26/) s/0അബ്ദുറഹ്മാൻ കെ പി കുളത്തിൽ പുതുക്കുടി ഹൗസ് പുതുക്കോട് പി ഓ വാഴയൂർ മലപ്പുറം ജില്ല നൈറ്റ് പെട്രൊളിനും പ്രതികളെ സാഹസിക മായി പിടികൂടിയത് ഉമ്മർ ടി കെ എസ് ഐ കുന്നമംഗലം
സീനിയർ സിവിൽ പോലീസ് ഓഫീസർ ബിജു
സിവിൽ പോലീസ് ഓഫീസർ അഖിൽഎന്നിവരാണ്
മാലിന്യ വിഷയം സിറ്റി പോലീസ് കമ്മീഷണർക്ക് വീണ്ടും പരാതിനൽകി ജില്ലാ പഞ്ചായത്തംഗം ധനീഷ് ലാൽ
പൊയ്യയിലെ മാലിന്യ നിക്ഷേപ വിഷയവുമായി ബന്ധപ്പെട്ട് കുന്നമംഗലം പോലീസ് കേസെടുത്തെങ്കിലും പ്രതികളെ പിടിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല .ഇങ്ങനെ ഇരിക്കെഇന്നലെ വൈകിട്ട് കുന്ദമഗലം പഞ്ചായത്തിലെ മനത്താനത്ത് ക്ഷേത്രത്തിന് സമീപ പ്രദേശത്ത് മാലിന്യ നിക്ഷേപിക്കുവാൻ വേണ്ടി കടന്നുവന്ന ഒരു ലോറി കുന്നമംഗലം പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.ഈ ലോറിക്ക് മാലിന്യ നിക്ഷേപവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്ന് സൈബർ സെല്ലിന്റെ സഹായത്തോടു കൂടിയ അന്വേഷണം നടത്തി ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ജില്ലാ പഞ്ചായത്ത് മെമ്പർ എം ധനീഷ് ലാലാണ് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുള്ളത്.
