
കുന്ദമംഗലം : കുന്ദമംഗലം മെഡിമാളിൽ നവംബർ 5 ന് പരിവാർ – മൈൻറ് കെയർ സഹായത്തോടെ മാനസിക ബുദ്ധി വൈകല്യ മുള്ള കുട്ടികൾക്കും രക്ഷിതാക്കൾക്കും ഹെൽത്ത് കാർഡ് വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളന ത്തിൽ അറിയിച്ചു. ബുദ്ധിപരമായ പരിമിതികൾ നേരിടുന്ന ഓട്ടിസം , ബുദ്ധി വൈകല്യം , സെറിബ്രൽ പാൾസി , ബഹു വൈകല്യം നേരിടുന്ന നാഷണൽ ട്രസ്റ്റ് ആക്ട് 1999 ൻ്റെ പരിധിയിൽ പെടുന്നവരുടെ രക്ഷിതാക്കളുടെ അഖിലേന്ത്യ സംഘടനയാണ് പരിവാർ . മാനസിക ബുദ്ധി വൈകല്യങ്ങൾ ഉള്ള ഭിന്ന ശേഷി ക്കാരായവർക്കും അവരുടെ മാതാപിതാകൾക്കും മെഡി മാളിലെ വിവിധ ഡിപ്പാർട്ട് മെൻറുകളുടെ സഹകരണ ത്തോടെ വിവിധ ആരോഗ്യ ചികിത്സാ സേവനങ്ങൾ വ്യത്യസ്ത പാക്കേജുക ളിൽ നൽകുന്ന തിന് പരിവാർ ഹെൽത്ത് കാർഡ് ഉപകരിക്കും നവംബർ 5 ന് രാവിലെ 10 ന് കുന്ദമംഗലത്ത് സംസ്കാരി ക നിലയത്തിൽ നടകുന്ന പ്രോഗ്രാം ഗ്രാമപഞ്ചാ യത്ത് വൈ : പ്രസിഡണ്ട് വി. അനിൽ കുമാർ ഉദ്ഘാനം ചെയ്യും. തുടർന്ന് ബോധവൽ കരണ ക്ലാസും നടക്കും
വാർത്താ സമ്മേളനത്തിൽ
അബ്ദുൽസലാം പി കെ ( Medimall ഡയറക്ടർ ബോർഡ് മെമ്പർ പ്രൊഫസർ കെ കോയട്ടി ( നാഷണൽ പരിവാർ എക്സിക്യൂട്ടീവ് മെമ്പർ )
അനിരുദ്ധൻ കെ പി ( കോഴിക്കോട് ജില്ലാ പരിവാർ സെക്രട്ടറി)
അനിൽകുമാർ പി പി ( mindkare മാനേജിംഗ് ഡയറക്ടർ- കൺസൾട്ടൻസ് സൈക്കോളജിസ്റ്റ്)
സുമേഷ് കെ എം, അഹമ്മദ് സക്കീർ( mindkare ഡയറക്ടേഴ്സ് )
ഷീന മോൾ( പരിവാർ വർക്കിംഗ് പ്രസിഡണ്ട്)തുടങ്ങിയവർ പങ്കെടുത്തു
