കുന്ദമംഗലം : ഗ്രാമപഞ്ചായത്ത് 22ാം വാർഡ് നടുക്കണ്ടി അംഗനവാടിക്ക് ഗ്രാമസഭയും അംഗൻവാടി കമ്മറ്റിയും അറിയാതെ പേരിടാൻ ഉള്ള നീക്കത്തിൽ പ്രധിഷേധവുമായി യു ഡി എഫ് മെമ്പർമാർ 2010-15ഭരണസമിതിയുടെ കാലത്ത് സ്വകാര്യ വ്യക്തി അവരുടെ മാതാപിതാക്കളുടെ സ്മരണക്ക് അംഗനവാടിക്ക് നൽകിയ സ്ഥലം യാതൊരു വിധ കൂടി ആലോചനയും ഇല്ലാതെ രാഷ്ട്രീയ നേതാവിന്റെ പേര് നൽകാനുള്ള ശ്രമത്തെ യാണ് ഭരണസമിതി യോഗത്തിൽ മെമ്പർമാർ എതിർത്തത് ഭൂരിപക്ഷമില്ലാത്ത തീരുമാനവുമായി മുൻപോട്ട് പോയാൽ ശക്തമായ പ്രതിഷേധവുമായി മുൻപോട്ട് പോകുമെന്ന് യു ഡി എഫ് മെമ്പർമാർ അറീയിച്ചു മെമ്പർമാരായ കെ കെ സി നൗഷാദ്, പി കൗലത്ത്, ഷൈജവളപ്പിൽ, ലീന വാസുദേവ്, ഫാത്തിമ ജസ്‌ലി, ജിഷ ചോലക്കമണ്ണിൽ, അംബികദേവി, സമീറ അരീപ്പുറം എന്നിവർ പങ്കെടുത്തു.