പന്തീർപാടത്ത് വയോദികനെ വെട്ടി പരിക്കേൽപ്പിച്ചു കുന്ദമംഗലം : പന്തീർപാടത്ത് ആക്രിവ്യാപാരിയെ കുത്തി പരിക്കേൽപ്പിച്ചു. പന്തീർപാടത്ത് ദീർഘകാലമായി ആക്രി കച്ചവടം നടത്തുന്ന തിരുനെൽവേലി സ്വദേശി എഴുപതുകാരനായ കാളിമുത്തുവിനാണ് പരിക്കേറ്റത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിൻ്റെ ബന്ധുവായ ചേരിഞ്ചാൻ എം.കെ.എം അവിൽ മിൽ ഉടമ മുത്തുവിൻ്റെ മകൻ മണികണ്ടനും രണ്ടു പേരും ചേർന്നാണ് കുത്തിയതെന്ന് കാളിമുത്തു പോലീസിന് മൊഴി നൽകിയിട്ടുണ്ട്. പ്രതികൾക്കായി പോലീസ് അന്വേഷണം നടത്തിവരികയാണെന്ന് കുന്ദമംഗലം പോലീസ് അറിയിച്ചു. പ്രതികളെ എത്രയും വേഗം പിടികൂടണമെന്ന് വ്യാപാരി വ്യവസായി സമിതി പന്തീർപാടം യൂണിറ്റ് പ്രതിഷേധ യോഗത്തിൽ ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡണ്ട് ടി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. രാജൻ പാറപ്പുറത്ത്, പി. കോയാമു , പി.പി അബ്ദുൽ അസീസ്, പി.കെ അഷ്റഫ്, കെ.സി റസാഖ് എന്നിവർ പ്രസംഗിച്ചു. പോലീസിൻ്റെ ഭാഗത്ത് നിന്ന് ശക്തമായ നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ സമര പരിപാടികൾക്ക് വ്യാപാരി വ്യവസായി സമിതി നേതൃത്വം നൽകുമെന്ന് നേതാക്കൾ അറിയിച്ചു.ഇതിനിടെ പോലീസ് കേസ് ഒഴിവാക്കി വിഷയം ഒതുക്കി തീർക്കാനുള്ള നീക്കം നടക്കുന്നതായും അറിയാൻ സാധിച്ചു