കുന്നമംഗലം: പൊയ്യയിൽ പ്രദേശത്ത് മാലിന്യം നിക്ഷേപിക്കുന്ന സാമൂഹ്യ വിരുദ്ധർക്കെതിരെ നടപടിയെടുക്കാത്ത പോലീസ് നടപടിക്കെതിരെ ജില്ലാ പഞ്ചായത്ത് മെമ്പർ എം ധനീഷ്ലാൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്.രാഷ്ട്രീയത്തിനപ്പുറത്ത് വലിയ പിന്തുണയാണ് ജനങ്ങൾ ഈ സമരത്തിന് നൽകുന്നത്. രാഷ്ട്രീയം മറന്ന് ജനങ്ങൾ പൊയ്യയിലെ സമരപന്തലിൽ എത്തുന്നുണ്ട്. ഡിവൈഎഫ് ഐ മേഖല ട്രഷറർ അതുൽ സി. ഇന്നലെ സമര പന്തൽ സന്ദർശിച്ചിരുന്നു. സമരത്തിന്റെ രണ്ടാം ദിനം കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗം എൻ സുബ്രഹ്മണ്യൻ , ഡി സി സി സെക്രട്ടറി ഇ എം ജയപ്രകാശ് . ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ഐ പി രാജേഷ് സമര പന്തലിലെത്തി അഭിവാദ്യം അർപ്പിച്ചു.
കക്കൂസ് മാലിന്യം എത്തിച്ചത് കുന്ദമംഗലത്തെ സ്വകാര്യ ഹോസ്റ്റലിൻറത് എന്ന് സംശയം
കക്കൂസ് മാലിന്യം എത്തിച്ചത് കുന്ദമംഗല ത്തെ ഒരു സ്വകാര്യ ഹോസ്റ്റ ലിൻറെതോ എന്ന് അധികൃ കർക്ക് വിവരം ലഭിച്ചിട്ടും പോലീസ് ആ വഴിക്ക് അന്വേഷ ണം നടത്താ ത്തതിൽ പരക്കേ പ്രതിഷേധം ഉയർന്നു . പൊയ്യയിലേ പ്രവാസി യുടെ ക്യാമറ യിൽ വ്യക്തമാ യി ചിത്രം പതിഞ്ഞതും ചിലർ വാഹന ത്തെ പിന്തുടർന്ന് വിവരങ്ങൾ നൽകിയ തായും അറിയുന്നു
പൊയ്യയിലെ പ്രവാസി യുടെ വീടിന് മുമ്പിൽ ഇനി CCTV ഉണ്ടാകില്ല
നിരവധി മായാതേ തെളിയാതേ പോയ കേസുകൾ ക്ക് തുമ്പു ണ്ടാക്കിയ പ്രവാസി യുടെ ഗെയിറ്റി ന് മുമ്പിൽ സ്ഥാപിച്ച CCTV ഉടമ എടുത്തു മാറ്റി. ഇതിലേ വ്യക്തമായ സൂചന എടുത്ത് നൽകിയിട്ടും അധികൃത രുടെ അനങ്ങാ പാറ നയമാണ ത്രെ പ്രവാസി യെ ഇതിന് പ്രേരിപ്പി ച്ചതെന്നും ജന സംസാര മുണ്ട് .