കുന്ദമംഗലം : പുണ്യപ്രവാചകന്‍ മുഹമ്മദ് നബിയുടെ 1499 ാം ജന്മദിനം ആഘോഷിച്ച് വിശ്വാസി സമൂഹം. ഹിജ്റ കലണ്ടർ പ്രകാരം റബീഉല്‍ അവ്വല്‍മാസം 12നാണ് പ്രവാചകന്റെ ജന്മദിനം. എ ഡി 571 ല്‍ മക്കയില്‍ ജനിച്ച പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം നാടെങ്ങും സമുചിത മായി ആഘോഷിച്ചു. കുന്ദമംഗലത്ത് സുന്നി മഹല്ല് കമ്മറ്റിയും മള്ഹറുൽ ഹുദാ മദ്രസയുടെയും നേതൃത്വത്തിൽ നബിദിന ഘോഷയാത്ര നടത്തി. ഖത്തീബ് ഫൈസൽ സഅദി ,വി.സി. മുഹമ്മദ് ഹാജി ,പൊയിലിൽ അസീസ് ,കുഞ്ഞിമൊയ്തീൻ കുട്ടി ,സെയ്തലവി പി ,കുറിയേരി മുഹമ്മദ് ഹാജി ,എം.കെ.ബിച്ചിക്കോയ ,എം.കെ.അമീൻ ,ഐ.മുഹമ്മദ് കോയ ,ബഷീർ പി ,എടക്കണ്ടി മുഹമ്മദ് ഹാജി എന്നിവർ സംബന്ധിച്ചു.
കാരന്തൂർ മഹല്ല് കമ്മറ്റി മഹല്ലിലെ 1300 ഓളം വരുന്ന വീടുകളിൽ ബിരിയാണി എത്തിച്ചു നൽകി. നബിദിനഘോഷത്തിന്റെ ഭാഗമായി കാരന്തൂർ മഹല്ല് ജമാഅത്ത്
ശംസുൽ ഉലമ സ്മാരക മദ്രസ്സ കമ്മിറ്റിയുടെയും ചിശ്തിയ്യ മദ്രസ കമ്മറ്റിയുടെയും നേതൃത്വത്തിൽ നബിദിന ഘോഷയാത്ര നടത്തി.
മഹല്ലിന്റെ വിവിധ ഭാഗങ്ങളിൽവീടുകൾ കേന്ദ്രീകരിച്ച് വൻ സ്വീകരണങ്ങൾ ഏറ്റുവാങ്ങിനീങ്ങിയ ഘോഷയാത്ര
സ്കൗട്ട്, ദഫ്, ഫ്ലവർ ഷോ തുടങ്ങിയ പരിപാടികളുടെ അകമ്പടിയോടെ ശ്രദ്ധേയമായി . വിദ്യാർത്ഥികളും ഉസ്താദ് മാരും രക്ഷിതാക്കളും നാട്ടുകാരും ഭാഗമായി
മനുഷ്യനെ നവീകരിക്കാൻ പ്രാപ്തമായ സ്വഭാവ ശൈലികളും ജീവിത രീതികളുമാണ് പ്രവാചകൻ മുഹമ്മദ് നബി വിളംബരം ചെയ്തതെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർപറഞ്ഞു . മർകസ് മഹല്ല് സഖാഫത്തുൽ ഇസ്‌ലാം മദ്‌റസയിൽ നബിദിനത്തോടനുബന്ധിച്ച് നടന്ന ‘അൽ മഹബ്ബ മീലാദ് ഫെസ്റ്റ്’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്നേഹവും സാഹോദര്യവും സമത്വവും ഉദ്‌ഘോഷിക്കുന്ന നബി സന്ദേശങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കാൻ വിശ്വാസികൾ ഉത്സാഹിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മദ്‌റസ വിദ്യാർഥികളായ 200 ഓളം മത്സരാർഥികൾ പങ്കെടുക്കുന്ന ഫെസ്റ്റിൽ വിവിധ കലാ സാഹിത്യ പരിപാടികൾ അരങ്ങേറും. വിദ്യാർഥികളുടെ സന്ദേശ ജാഥയും മധുരവിതരണവും മൗലിദ് പാരായണവും ആഘോഷങ്ങളുടെ ഭാഗമായി നടത്തി. ഉദ്ഘാടന ചടങ്ങിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി നബിദിന സന്ദേശം നൽകി. ഹാഫിള് മുബശ്ശിർ സഖാഫി അരീക്കോട് പ്രഭാഷണം നടത്തി. അബൂബക്കർ ഹാജി സബേര അധ്യക്ഷത വഹിച്ചു. അക്ബർ ബാദുഷ സഖാഫി, അബ്ദുറഷീദ് സഖാഫി, ഇഖ്ബാൽ സഖാഫി, ഇമ്പിച്ചി അഹ്‌മദ്, ഉമർ നവാസ് ഹാജി, ഉസ്മാൻ സഖാഫി വേങ്ങര, ബശീർ എൻ കെ, അശ്‌റഫ് എൻ കെ, സാലിം സഖാഫി, സിദ്ധീഖ് സഖാഫി, സിറാജ് സഖാഫി, അലി മുഈനി, യാസർ സഖാഫി, ശിഹാബ് സഖാഫി, അഡ്വ. ശഫീഖ് സഖാഫി സംബന്ധിച്ചു. ബിസ്മില്ലാ ഖാൻ സ്വാഗതവും ജംഷീർ കെ നന്ദിയുംപറഞ്ഞു.
സഖാഫത്തുൽ ഇസ്ലാം മദ്രസ്സയിൽ നബിദിന പരിപാടിക്ക് തുടക്കമായി.
കുന്ദമംഗലം:മർകസ് സഖാഫത്തുൽ ഇസ്ലാം മദ്രസ്സയിൽ നബിദിന പരിപാടിക്ക് തുടക്കമായി.കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി പതാക ഉയർത്തി,പ്രാർത്ഥന നിർവഹിച്ചുകൊണ്ട്,നബിദിന പരിപാടിക്ക് തുടക്കം കുറിച്ചു.
മദ്രസ്സാ പ്രസിഡണ്ട് എളുമ്പിലാശ്ശേരി ഇമ്പിച്ചിഅഹമ്മദ് അധ്യക്ഷത വഹിച്ചു.ഉസ്മാൻ സഖാഫി സ്വാഗതംപറഞ്ഞു.അക്ബർ ബാദുഷ സഖാഫി,ഇക്ബാൽ സഖാഫി മുണ്ടക്കുളം,സെക്രട്ടറി എൻ കെ,അബൂബക്കർ മാസ്റ്റർ,പി ഉമ്മർനവാസ്,സബേര അബൂബക്കർ ഹാജി, ബഷീർ പടാളിയിൽ, അഷ്റഫ് ചേരിഞ്ചാൽ ,അബ്ദുൽറസാഖ് ഹാജി, പങ്കെടുത്തു.സദർ മുഅലിം അബ്ദുറഷീദ് സഖാഫി കിടങ്ങഴി നന്ദി പറഞ്ഞു.
നബിദിന സന്ദേശ ബൈക്ക് റാലി സംഘടിച്ചു.അക്ബർ ബാദുഷ സഖാഫി ഫ്ലാഗ് ഓഫ് ചെയ്തു.ബിസ്മില്ലാഖാൻ,
ജംഷീർ,ഷരീഫ് ചേറ്റൂൽ,മുനീർ,അലവി,റിയാസ് എളുമ്പിലാശ്ശേരി,ത്വൽഹത്ത്, അഷ്റഫ്,ഷാക്കിർ തുടങ്ങിയവർ നേതൃത്വം നൽകി ,
കുന്നമംഗലം : മെഹ്ഫിലെ റബീഹ് :
കുന്നമംഗലം മഹല്ല് മുസ്ലീം ജമാഅത്ത് നബിദിന റാലി നടത്തി. കുന്നമംഗലം മഹല്ല് മാർഗ ദർശി പാത്താടി മഹാന്മാരുടെ ഖബർ സിയാറത്തോടെ നബിദിന റാലിക്ക് തുടക്കം കുറിച്ചു. മഹല്ല് ജനറൽ സെക്രട്ടറി സയ്യിദ് അബ്ദുള്ള കോയ തങ്ങൾ, മഹല്ല് പ്രസിഡണ്ട് അബ്ദുൽ മജീദ് കോട്ടോരി, ഫൈനാൻ സെക്രട്ടറി ഉമ്മർ ഹാജികണയങ്ങോട്, മഹല്ല് ഖത്തീബ് അബ്ദുൽനൂർ സഖാഫി, എന്നിവർ റാലിക്ക് നേതൃത്വം നൽകി :