പറമ്പിൽ ബസാർ: മലബാറിൽ പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് കൊണ്ട് വിദ്യാർത്ഥികൾ അനുഭവിക്കുന്ന ഗുരുതര പ്രയാസങ്ങൾ എൽഡിഎഫ് അധികാരത്തിൽ വന്നാൽ പരിഹരിക്കുമെന്ന് 2021ലെ LDF പ്രകടനപത്രികയിൽ പറഞ്ഞ വാഗ്ദാനം ഈ ഗവൺമെൻറ് നടപ്പിലാക്കണമെന്ന് സംസ്ഥാന മുസ്ലിംലീഗ് സെക്രട്ടറി യു സി രാമൻ ആവശ്യപ്പെട്ടു. മലബാറിലേക്ക് പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് കുരുവട്ടൂർ പഞ്ചായത്ത് കമ്മിറ്റി നടത്തിയ സമര സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരെങ്കിലും എഴുതി കൊടുക്കുന്ന ക്യാപ്സൂളുകൾ വിദ്യാഭ്യാസ മന്ത്രി വെറുതെ വായിച്ചു പോയതുകൊണ്ട് കാര്യമില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും LDF പ്രകടനപത്രിക ഒന്നുകൂടി വായിക്കണം. അധികാരികൾ അന്ധത മാറ്റി വിദ്യാർത്ഥികൾ പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ടു കൊണ്ട് അനുഭവിക്കുന്ന ഗുരുതര പ്രശ്നങ്ങൾ കണ്ണുതുറന്ന് കാണണം. മൂന്ന് അലോട്ട്മെൻറ് കഴിഞ്ഞിട്ടും ഫുൾ എ പ്ലസ് കിട്ടിയ ആയിരക്കണക്കിന് കുട്ടികൾ ഇന്നും സ്കൂളിൻറെ പടി ക്ക് പുറത്താണ്. മദ്യഷാപ്പ് അനുവദിക്കാൻ കാണിക്കുന്ന ആവേശത്തിന്റെ ഒരു ശതമാനം എങ്കിലും മലബാറിലെ കുട്ടികൾക്ക് ബാച്ചുകൾ അനുവദിക്കുന്നതിൽ കാണിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു
സമദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു ശ്രീജിത്ത് കുരുവട്ടൂർ മുഖ്യപ്രഭാഷണം നടത്തി
അക്കിനാരി മുഹമ്മദ്
കെ എം ചന്ദ്രൻ,
മായിൻ മാസ്റ്റർ.
സത്യനാരായണൻ
ജലീൽ ചെറുവറ്റ.
കെ സി ചന്ദ്രൻ,
മുഹമ്മദ് മച്ചക്കുളം,
നിസാർ പറമ്പിൽ
AP മാധവൻ.
അഡ്വക്കേറ്റ് നൂറുദ്ദീൻ ,
റഷീദ് പോല്ലൂർ,
റിയാസ് പോലൂർ,
മുഹസ്സിൻ ടി,
തുടങ്ങിയവർ സംസാരിച്ചു