കുന്ദമംഗലം : പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, 6 ഗഡു (19%) ക്ഷാമാശ്വാസം അനുവദിക്കുക, ക്ഷാമാശ്വാസ കുടിശികയും പെൻഷൻ പരിഷ്കരണ കുടിശികയും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കെ. എസ്. എസ് പി. എ കുന്ദമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്ദമംഗലം സബ് ട്രഷറിക്കു മുന്നിൽ പ്രകടനവും വിശദീകരണവും നടത്തി. ഡി. സി. സി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വിനോദ് പടനിലം മുഖ്യ പ്രഭാഷണം നടത്തി. യു. വേലായുധൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻ്റ് ബാബു നെല്ലൂളി, കെ എസ് എസ് പി.എ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എം.കൃഷ്ണൻകുട്ടി , ജില്ലാ വൈസ് പ്രസിഡൻ്റ് എസ്.എം.സേതുമാധവൻ, കെ.വേലായുധൻ, എ.ശ്രീമതി, കെ. ശ്യാമള പ്രസംഗിച്ചു. ഉണ്ണികൃഷ്ണൻ സ്വാഗതവും കെ .സ്വാമിനാഥൻ നന്ദിയും പറഞ്ഞു.*