ഒ. സലീം
പന്തീർപ്പാടത്ത് മരത്തിലിടിച്ച് നിന്ന ബസ് ജീവനക്കാ രെ ചോദ്യം ചെയ്ത് നടപടി യെടുക്കണമെന്നാവശ്യം ശക്തം
ജൂൺ മാസം 3ന് പന്തീർപാടത്ത് നരിക്കുനി കോഴിക്കോട് റൂട്ടിൽ ഓടുന്ന റോയൽ ബസ്സ് നിയന്ത്രണം വിട്ട് മരത്തിന്ന് പോയി ഇടിക്കുകയും വദ്യാർത്ഥികളും സ്ത്രീകളും അടക്കം മുപ്പത്തി അഞ്ചോളാം പേർക് പരിക്ക് പറ്റി..
ഇതിൽ 5 ഓളം പേർക് അത്യാവശ്യം നല്ല പരിക്ക്…
സംഭവം ഉണ്ടായ ഉടനെ നാട്ടുകാർ എല്ലാവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.. കയറ്റി വിട്ടതല്ല കൂടെ എല്ലാവണ്ടിയിലും നാട്ടുകാർ ഉണ്ട് എന്ന് ഉറപ്പ് വരുത്തി… കോളജിലും നാട്ടുകാരായ വളണ്ടി യർമാരും നാട്ടുകാരും അവിടെ ഉണ്ട്.. അവിടെ ആക്കി പോന്നതല്ല.. അവർക്ക് ചികിത്സ ഉറപ്പ് വരുത്തി.. വേണ്ട ടെസ്റ്റിന് എഴുതി യപ്പോൾ പണം വേണ്ട സ്ഥലത്ത് അടച്ചു സഹായിച്ചു..
ബന്ധപ്പെട്ട ബന്ധുക്കൾ വന്നപ്പോൾ അവരെ ഏല്പിച്ചു…അപകടങ്ങൾ യാദർ ർച്ഛികമാണ് ആരെയും കുറ്റപ്പെടുത്തുന്നില്ല…
ഇനി കാര്യത്തിലേക്ക് വരാം… അപകടം ഉണ്ടായി 20 മിനിറ്റിനകം നാൽപതോളം ഈ ബസ്സിന്റ മുതലാളിയുടെ ആളുകൾ നാട്ടിൽ ഇറങ്ങി.. അതിൽ 17 വയസ്സ് മുതൽ 55 വയസ്സ് വരെ ഉള്ളവർ…
ഇവർ നാട്ടുകാരുടെ ഇടയിൽ പൊട്ടന്മാരായി നിന്നുകൊണ്ട് വിജിലൻസ് ചമയുന്നു…
ആരൊക്കെ എന്തൊക്കെ പറയുന്നു അത് ഒറ്റി എടുക്കുന്നു…
ബസ്സിൽ ഉണ്ടായിരുന്ന സി സി ടി വി കാമറയുമായി ബന്ധപ്പെട്ടത് എല്ലാം ഇവർ ഊരി എടുത്തു…
അതിലേറെ പ്രയാസം ഉണ്ടാകുന്നത്ഒരു അപകടം സംഭവിച്ചാൽ പരിക്ക് പറ്റിയവർക് വേണ്ട പ്രാഥമിക സഹായവുംചികിത്സ യും എത്തിക്കുക എന്നുള്ളതാണ്. എന്നാൽ ആദിവസം മൂന്ന് മണിവരെ ബസ്സുമായി ബന്ധപെട്ട ആരും ഒന്ന് കോളജിൽ എത്തി ഒരു സഹായത്തിനും എന്തിന് ഒന്ന് ആശ്വസിപ്പിക്കുവാൻ പോലും ബസ്സിന്റെ ഉടമയോ ആരും തയ്യാറായില്ല…
ചോദിച്ചപ്പോൾ പറയുകയാണ് ഡ്രൈവറും കണ്ടക്ടരും അവിടെ ഉണ്ടെന്ന്.. എന്തൊരു ലാഖവത്തോടെ. ഏത് പരിക്ക് പറ്റി നാട്ടുകാർ എടുത്തു കൊണ്ട് പോയവർ ആണ് ഈ കണ്ടക്ടരും ഡ്രൈവറും..
പിന്നെ കാണുന്നത് സംഭവം നടന്നു രണ്ടര മണി ആകുമ്പോഴേക്കും ഇവർ ഈ ബസ്സ് മാറ്റുവാനുള്ള ഏർപ്പാട് തുടങ്ങി.. ഈ ബസ്സിന്റെ ഉടമസ്ഥനും നേരത്തെ പറഞ്ഞ ടീമും… അതിന് ഒത്താശയായി ഒരു ഹൈവേ പോലീസ് ജീപ്പിലെ എ എസ് ഐ യെ ഇവർ എന്തോ പാരി തോഷികം കൊടുത്തു കയ്യിലാക്കി.. പിന്നെ വന്ന റോഡ് സേഫ്റ്റി പോലീസ് കാരനും ഇവരുടെ കുഴലൂത് കാരനാകുന്ന കായ്ച്ചയാണ് കണ്ടത്…
പിന്നെ വന്നു കുന്നമംഗലം എസ് ഐ അദ്ദേഹത്തോട് നാട്ടുകാർ ഈ പരാതി പറഞ്ഞപ്പോൾ കണ്ട കായ്ച അതിലേറെ കൗതുകം ഈ എസ് ഐ ബസ്സിന്റെ ആളെ വിളിക്കുന്നു.. നിങ്ങൾ ആരും കോളജിൽ ഒന്ന് തിരിഞ്ഞ് നോക്കി ഇല്ലാ എന്ന പരാതി ഉണ്ടല്ലോ. ബസ്സ് ഉടമ നാട്ടിൽ ഉള്ള നേരത്തെ പറഞ്ഞ വിജിലൻസ് ടീമിൽ പെട്ട ഒരാളുടെ ഫോണിലേക്ക് വിളിച്ചു സാർ ഇതാ ഇത് കോളജിൽ ഉള്ള ഞങ്ങളുടെ ആൾ ആണെന്ന് പറഞ്ഞു പോലീസ് ന് ഫോൺ കൊടുക്കുന്നു..
ഏത് ഈ വിളിച്ച ആൾ
അങ് അപ്പുറത്ത് ഉണ്ട്.അങ്ങനെ ഒരു നാടകം…
നമ്മുടെ നാട്ടിലൊക്കെ ഒരു മര്യാദ ഉണ്ട് ഇങ്ങ്നെ ഒക്കെ സംഭവിച്ചാൽ ഒന്ന് പറ്റാവുന്ന വീട്ടിൽ ഒക്കെ പോയി പരിക്ക് പറ്റിയവരെ കാണലും ഒന്നും കൊടുത്തില്ലെങ്കിലും എന്തെങ്കിലും സഹായം വേണോ എന്നൊരു ചോദ്യം ഒക്കെ.. ഒറ്റ പരിക്ക് പറ്റിയ ആളുടെ വീട്ടിലും ഈ ബസ്സിന്റെ ബന്ധ പെട്ട ആരും ഒന്ന് പോയി നോക്കിയത് പോലുമില്ല… സ്കൂൾ തുറന്ന ദിവസം പരിക്ക് പറ്റിയതിൽ പന്ത്രണ്ടോളം കുട്ടികൾആണ് എന്നോർക്കണം… നോക്കണം ഇവരുടെ ധാർഷ്ട്യം…
കൈ പൊട്ടിയവർ. കാൽ പൊട്ടിയവർ. തലക്ക് നെറ്റിക്ക് ഒക്കെ തുന്നിട്ടവർ.. കണ്ണിന്നു പരിക്ക് പറ്റിയവർ.. ഇങ്ങനെ പല രീതിയിലും പരിക്കുള്ളവർ…
അടുത്തുള്ള പരിക്ക് പറ്റിയ മൂന്ന് കുട്ടികളെ പേരെ ഞാൻ പോയി കണ്ടുഅവരുടെ ബുക്ക് അടങ്ങിയ ബേഗ് ഞാൻ എടുത്തു വെച്ചിരുന്നു.അതുമായിട്ടാണ് പോയത്.
കുട്ടികളുമായും രക്ഷിതാക്കളുമായി സംസാരിച്ചു.. ഈ കുട്ടികൾ പറയുന്നു. ബസ്സിന്റെ ആളുകൾ ഒന്ന് തിരിഞ്ഞ് നോക്കിയത് പോലുമില്ല കോളേജിൽ വന്നില്ലെങ്കിലും വീട്ടിൽ അവർ വന്നില്ലഎന്ന്..
ബസ്സ് അമിത വേഗതയിൽ ആയിരുന്നു..മാത്രവുമല്ല നാളെ മുതൽക്ക് ഈ ബസ്സിൽ കയറരുത് എന്ന ഭീഷണിയും..
പന്തീർപാടം പാലക്കൽ ബസ് സ്റ്റോപ്പിൽ ഇ റങ്ങേണ്ട ഒരു വിദ്യാർത്ഥിയോട് ഇവിടെ നിർത്തിയാൽ ഫുൾ ടിക്കറ്റ് വേണം അത് കൊണ്ട് പന്തീർ പാടം സ്റ്റോപ്പിൽ ഇറങ്ങിയാൽമതി…ഈ രീതിയിൽ പോകുന്നു ബസ് ജീവനക്കാരുടെ ശകാരം… എല്ലാബസ് ജീവനക്കാരും ഉടമസ്‌തരും ഇങ്ങ്നെ ആണ് എന്ന അഭിപ്രായം ഇല്ല..നല്ലവരെ ഒരു പാട് കണ്ടിട്ടുണ്ട്.. ഈ റോയൽ ബസ്സിന്റെ ഉടമസ്ഥരും ജീവനക്കാരും ചെയ്ത ഈ മനുഷ്യത്തമില്ലായ്മ ആണ് ചൂണ്ടി കാണിക്കുന്നത്..
ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി വരുന്ന ഒരു ഉമ്മ (കാറിൽ അവരുടെ കുട്ടികളോടപ്പം )പന്തീർ പാടത്ത് നിർത്തി വിവരം അറിയാൻ ഞാൻ കാറിന്റെ അടുത്ത് പോയപ്പോൾ ആ ഉമ്മ പറഞ്ഞത് മോനെ കുട്ടികളെ ആ കണ്ടക്ടർ വല്ലാതെ ചീത്ത പറഞ്ഞ് എന്നാണ്…ഇങ്ങ്നെ ഒരു അപകടം ഉണ്ടായിട്ട് പോലീസ് എടുത്തനടപടിയെയും പ്രതിഷേധർഹമാണ്.. പരിക്ക് പറ്റിയവരുടെ മൊഴി എടുക്കുവാനോ പരാതി വാങ്ങുവാനോ പോലീസ് കാണികുന്ന മെല്ല പോക്ക് നയം ശരിയല്ല….
ബസ്സ് അമിത സ്പീഡിൽ നിയന്ത്രണം വിട്ടു മരത്തിൽ ഇടിച്ചു..
ബസ്സിന്റെ ഉള്ളിൽ കയറിയാൽ അറിയാം എല്ലാ സീറ്റിന്റെയും കമ്പി ഇടിയുടെ ശക്തി കൊണ്ട് വളഞ്ഞ് പോയി.. താടിക്കും ചുണ്ടിനും നെറ്റിക്കും കണ്ണിനും പരിക്ക് പറ്റിയ പാവങ്ങൾ… ജീവൻ വിലപ്പെട്ടതാണ്… എല്ലാ കുട്ടികളും നമ്മുടേതാണ്…