കുന്ദമംഗലം : നിയമം നടപ്പിലാക്കേണ്ടപോലീസും PWD ഉദ്യോഗസ്ഥരും കാഴ്ചക്കാരായപ്പോൾ REC റോഡിൽ എൻ ഐ ടി അധികൃതർ സ്ഥാപിച്ച ബോർഡുകളിൽ നിന്നും നിയമവിരുദ്ധമായിട്ടുള്ള മുന്നറിയിപ്പുകളും മറ്റും സാമൂഹിക പ്രവർത്തകർ പരസ്യമായി നീക്കം ചെയ്തു. പൊതുപ്രവർത്തകരായ നൗഷാദ് തെക്കയിൽ,ഷരീഫ് മലയമ്മ, നിയാസ് കാരപ്പറമ്പ്, ഹമീദ് പി പി, ഗിരീശൻ കെ തുടങ്ങിയവർ നേതൃത്വം നൽകി.എൻ ഐ ടി യുടെ പൂർവ്വ സ്ഥാപനമായ 1962ൽ സ്ഥാപിക്കപ്പെട്ട ആർ ഇ സി മുമ്പേ തന്നെ ജനങ്ങൾ യാത്രക്ക് ഉപയോഗിച്ചിരുന്ന ഈ റോഡ് കാലാകാലങ്ങളായി കേരള പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ളതാണ്. കേരള സർക്കാറിന്റെ കീഴിലുള്ള ഈ റോഡിൽ എൻ ഐ റ്റി നിയമവിരുദ്ധമായ വെച്ച ബോർഡ് പൊതുമരാമത്ത് മാറ്റാൻ തയ്യാറാവാത്തതിൽ ദുരൂഹതയുണ്ടെന്നും ജനവിരുദ്ധമായ ഈ തീരുമാനത്തിന് എൻ ഐ ടി ക്ക് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നൗഷാദ് തെക്കയിൽ ആവശ്യപ്പെട്ടുഎൻ ഐ ടി അധികൃതർ സ്ഥാപിച്ച ബോർഡുകളിൽ നിന്നും നിയമവിരുദ്ധമായിട്ടുള്ള മുന്നറിയിപ്പുകളും മറ്റും സാമൂഹിക പ്രവർത്തകർ പരസ്യമായി നീക്കം ചെയ്തു. പൊതുപ്രവർത്തകരായ നൗഷാദ് തെക്കയിൽ,ഷരീഫ് മലയമ്മ, നിയാസ് കാരപ്പറമ്പ്, ഹമീദ് പി പി, ഗിരീശൻ കെ തുടങ്ങിയവർ നേതൃത്വം നൽകി.എൻ ഐ ടി യുടെ പൂർവ്വ സ്ഥാപനമായ 1962ൽ സ്ഥാപിക്കപ്പെട്ട ആർ ഇ സി മുമ്പേ തന്നെ ജനങ്ങൾ യാത്രക്ക് ഉപയോഗിച്ചിരുന്ന ഈ റോഡ് കാലാകാലങ്ങളായി കേരള പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ളതാണ്. കേരള സർക്കാറിന്റെ കീഴിലുള്ള ഈ റോഡിൽ എൻ ഐ റ്റി നിയമവിരുദ്ധമായ വെച്ച ബോർഡ് പൊതുമരാമത്ത് മാറ്റാൻ തയ്യാറാവാത്തതിൽ ദുരൂഹതയുണ്ടെന്നും ജനവിരുദ്ധമായ ഈ തീരുമാനത്തിന് എൻ ഐ ടി ക്ക് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നൗഷാദ് തെക്കയിൽ ആവശ്യപ്പെട്ടു