കാരന്തൂർ: മർക്കസ് റൈഹാൻ വാലി അനാഥ മന്ദിരത്തിലെ വിദ്യാർത്ഥികൾക്ക് പുതപ്പും തലയിണയും അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. പ്രമുഖ ഇംഗ്ലീഷ് മരുന്ന് ഉൽപാദന കമ്പനിയായ മാൻകൈൻഡ് ഫാർമ ലിമിറ്റഡാണ് മർക്കസിലേക്ക് കിറ്റുകൾ നൽകിയത്. ഇഖ്റ ഹോസ്പിറ്റലിലെ ഇ ൻ ടി വിഭാഗം ഡോക്ടറായ ഡോ. ഷാഹുൽ ഹമീദ് കിറ്റുകൾ കൈമാറി. മർകസ് ഡയറക്ടർ ജനറലും കേരളാ സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി ചെയർമാനുമായ സി മുഹമ്മദ് ഫൈസി നേതൃത്വം നൽകി
മർക്കസ് CEO ഉബൈദുള്ള സഖാഫി, ഡയറക്ടർ ഇൻചാർജ് അക്ബർ ബാദുഷ സഖാഫി, CAO റഷീദ് സഖാഫി, ഓർഫനേജ് മാനേജർ സിറാജ് സഖാഫി എന്നിവർ ചേർന്ന് കിറ്റുകൾ ഏറ്റുവാങ്ങി. മാൻകൈൻഡ് ഫാർമയുടെ മാനേജർമാരായ രൂപേഷ്, മുജീബ് റഹ്മാൻ ജീവനക്കാരായ സഫ്വാൻ, നിതിൻ, തുടങ്ങിയവർ സംബന്ധിച്ചു.
CSR പദ്ധതിയുടെ ഭാഗമായി മാൻകൈൻഡ് ഫാർമ ഇന്ത്യയിലുടനീളമുള്ള വൃദ്ധസദനങ്ങളിലേക്കും ഓർഫനേജുകളിലേക്കും പുതപ്പ് കിറ്റുകൾ വിതരണം ചെയ്തു വരികയാണ്.